തൊടുപുഴ: തെരഞ്ഞെടുപ്പ് ബോധവത്കരണ ഭാഗമായി ദേവികുളം ആര്‍.ഡി.ഒ സബിന്‍ സമീദിന്‍െറ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ പ്രചാരണ പരിപാടി ഇടമലക്കുടിയില്‍ സംഘടിപ്പിച്ചു. 58 പേര്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു. കൂടാതെ വോട്ടുയന്ത്രത്തിന്‍െറ ഉപയോഗവും സംഘം പരിചയപ്പെടുത്തി. ജില്ലാ അക്ഷയ കേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ ഇടമലക്കുടിയില്‍ സ്പെഷല്‍ ആധാര്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ക്യാമ്പില്‍ 178 പേര്‍ ആധാര്‍ എന്‍റോള്‍മെന്‍റ് നടപടി പൂര്‍ത്തിയാക്കി. ഇഡ്ഡലിപ്പാറക്കുടി, ഷെഡ്കുടി, ആണ്ടവന്‍കുടി, അമ്പലപ്പാറക്കുടി എന്നിവിടങ്ങളിലും സംഘം ഇലക്ഷന്‍ ബോധവത്കരണം നടത്തി. ഈ കുടികളിലെ കിടപ്പുരോഗികളുടെയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെയും ആധാര്‍, വോട്ടേഴ്സ് ഐ.ഡി എന്നിവക്കുള്ള അപേക്ഷകളും സംഘം സ്വീകരിച്ചു. ദേവികുളം താലൂക്ക് അക്ഷയസംരംഭകരായ കെ.എന്‍. അനില്‍കുമാര്‍, സി.വൈ. നിഷാന്ത്, എം. ജഗദീഷ്, ആധാര്‍ വേരിഫെയര്‍ വി.കെ. സോമന്‍ എന്നിവര്‍ ഭവന സന്ദര്‍ശനം നടത്തിയാണ് എന്‍േറാള്‍മെന്‍റ് പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.