റോഡ് കടക്കണോ; വേണം സര്‍ക്കസുകാരന്‍െറ മെയ്വഴക്കം

അടിമാലി: കുണ്ടും കുഴിയും നിറഞ്ഞ റോഡ്. ഏതുനിമിഷവും അപകടത്തില്‍ വീഴാവുന്ന കുഴി. സര്‍ക്കസുകാരന്‍െറ മെയ്വഴക്കം വേണം റോഡ് കടക്കാന്‍. ആനച്ചാല്‍ ആലിന്‍ചുവട് ജങ്ഷനില്‍നിന്ന് കുഞ്ചിത്തണ്ണിയിലേക്ക് പോകുന്ന കീഴ്ക്കാംതൂക്കായ ഇറക്കത്തിലുളള റോഡിന്‍െറ അവസ്ഥയാണിത്. ഒരുകുഴിയില്‍നിന്ന് മറ്റൊരു കിടങ്ങിലേക്ക് ടാറിങ് ഒലിച്ചുപോയ പാതയില്‍ ചെറിയൊരു അശ്രദ്ധ മതി വാഹന യാത്രക്കാരുടെ ജീവനെടുക്കാന്‍. അത്രക്ക് ഭയാനകമാണ് റോഡിന്‍െറ അവസ്ഥ. കുത്തനെയുളള ഇറക്കമാണ് ഈ ഭാഗത്ത് ഒരുകിലോമീറ്റര്‍ റോഡിന്. അപകടകരമായ വിധത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ട് ഏറെനാളായി. പക്ഷേ, കുഴി നികത്താന്‍ ഇതുവരെ നടപടിയില്ല. വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ റോഡ് വികസന വാഗ്ദാനവുമായി അധികൃതര്‍ ഓടിയത്തെും. എന്നാല്‍, നടപടിയില്ല. കഴിഞ്ഞദിവസം കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. 20ലേറെ സര്‍വിസ് ബസുകള്‍ ഈ പാതയിലൂടെ ഓടുന്നു. ഈ റോഡിന്‍െറ ഭാഗമായ ആനച്ചാല്‍ -ഇരുട്ടുകാനം റോഡും തകര്‍ന്നു. ശങ്കുപടിയിലെ എസ്. വളവിലെ കുഴിയും ഗര്‍ത്തവും ഡ്രൈവര്‍മാരെ വലക്കുകയാണ്. ഈ പാതയില്‍ അപകട മുന്നറിപ്പ് ബോര്‍ഡുകള്‍ ആവശ്യത്തിന് ഇല്ല. ചിത്തിരപുരം ഗെസ്റ്റ് ഹൗസിന് സമീപം റോഡിന്‍െറ മധ്യഭാഗത്തുള്ള കുഴി ഒഴിവാക്കാന്‍ വാഹനങ്ങള്‍ എതിര്‍ ദിശയിലേക്ക് വെട്ടിക്കണം. അപകടഭീഷണിയായ കുഴി അടക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.