തൊടുപുഴ: കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തൊടുപുഴ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയറെ തടഞ്ഞുവെച്ചു. പ്രസിഡന്‍റ് ആനിയമ്മ ജോസഫിന്‍െറ നേതൃത്വത്തിന്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ഉപരോധം നടന്നത്. 11 കോടി ചെലവഴിച്ച് ഇവിടെ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍, പദ്ധതി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്തില്ളെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്് ആരോപിക്കുന്നു. 1995ല്‍ തുടക്കം കുറിച്ച പദ്ധതി പഞ്ചായത്തിലെ 5200ല്‍പരം കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയിലാണ് പൂര്‍ത്തീകരിച്ചത്. ആദ്യ ഘട്ടത്തില്‍ എട്ടു കോടിയുടെ ടെന്‍ഡര്‍ നടക്കുകയും തുടര്‍ന്ന് മൂന്നരക്കോടി കൂടി അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ 100 കുടുംബങ്ങള്‍ക്കുപോലും പ്രയോജനം ലഭിക്കുന്നില്ളെന്ന് ഇവര്‍ കുറ്റപ്പെടുത്തി. 120 പൊതുപൈപ്പുകള്‍ക്ക് പണമടക്കുമ്പോഴും പത്തെണ്ണത്തില്‍ മാത്രമാണ് വെള്ളമത്തെുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഉദ്ഘാടനം നടത്തിയ പദ്ധതിക്ക് ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് ഇട്ടിരിക്കുന്നത്. പലഭാഗത്തും പൈപ്പുകളിടാതെയാണ് കരാറുകാരന്‍ ബില്ലുകള്‍ മാറിയതെന്നും ഇവര്‍ ആരോപിക്കുന്നു. പദ്ധതിയുള്ളത് കാരണം പഞ്ചായത്തില്‍ ജലനിധിയോ മറ്റ് പദ്ധതികളോ എത്തിയിട്ടില്ല. രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ജനം നേരിട്ടുകൊണ്ടിക്കുന്നത്. അണക്കെട്ടിന്‍െറ വൃഷ്ടി പ്രദേശമായതിനാല്‍ കിണര്‍ കുഴിക്കാന്‍ പോലും കഴിയുന്നില്ല. പദ്ധതി പൂര്‍ത്തീകരിച്ച് കുടിവെള്ളം എത്തിക്കാനുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും തീരുമാനമുണ്ടായില്ല. തുടര്‍ന്നാണ് എക്സിക്യൂട്ടിവ് എന്‍ജിനീയറെ ഉപരോധിച്ചത്. സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പഞ്ചായത്ത് അംഗങ്ങള്‍ ഉപരോധം അവസാനിപ്പിച്ചത്. പ്രശ്ന പരിഹാരത്തിനായി വെള്ളിയാഴ്ച 11ന് കട്ടപ്പനയില്‍ വാട്ടര്‍ അതോറിറ്റിയുടെ കട്ടപ്പന, തൊടുപുഴ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചതായി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഉപരോധത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റിനോടൊപ്പം വൈസ് പ്രസിഡന്‍റ് റെജി ഇലിപ്പുലക്കാട്ടില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജോസൂട്ടി അരീപ്പറമ്പില്‍, ലാലിച്ചന്‍ വെള്ളക്കട, മാത്യു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.