നെടുങ്കണ്ടം: തമിഴ്നാട്ടില്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടവരോട് നാടുവിട്ട് പോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചത് കേരളത്തിന് ഭീഷണിയായി. ചെന്നൈ, മധുര, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചില ക്രിമിനലുകളോടാണ് തെരഞ്ഞെടുപ്പ് കഴിയുംവരെ നാടുവിട്ട് പോകാന്‍ നിര്‍ദേശിച്ചത്. സ്വന്തം പട്ടണത്തില്‍നിന്ന് മാറിനില്‍ക്കേണ്ടി വരുന്ന ഇവര്‍ കേരളത്തിലേക്ക് കടക്കാനാണ് സാധ്യത. ഇത് മനസ്സിലാക്കി കേരള പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് കേരളത്തിലേക്ക് പെട്ടെന്ന് കടന്നുവരാന്‍ കഴിയുന്നതും കടന്നുവരുന്ന സംഘത്തിന് കേരളത്തിലെ ചില ക്രിമിനലുകളുമായി ബന്ധമുള്ളതും അക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിക്കാനിടയാക്കും. കേരളത്തിന്‍െറ അതിര്‍ത്തി പ്രദേശമായ ഇടുക്കി പോലുള്ള ജില്ലകളിലേക്ക് ഇവര്‍ കടക്കാന്‍ സാധ്യത കൂടുതലാണ്. കേരളത്തില്‍ മോഷണം, വാഹന മോഷണം, കഞ്ചാവ്, കള്ളക്കടത്ത് തുടങ്ങിയ നിരവധി സംഭവങ്ങള്‍ വര്‍ധിക്കാനിടയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവരുടെ കടന്നുവരവിനെപ്പറ്റി അറിയാന്‍ കഴിഞ്ഞതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയിലാണ്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടവരും അല്ലാത്തവരുമായ ക്രിമിനലുകളോട് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് കഴിയുംവരെ സിറ്റി വിട്ട് പുറത്തുപോകാനാണ് പറഞ്ഞിരിക്കുന്നത്. ഇലക്ഷന്‍ കമീഷനും തമിഴ്നാട് പൊലീസും സംയുക്തമായെടുത്ത തീരുമാനമാണിതെന്ന് പറയപ്പെടുന്നു. തമിഴ് ദിനപത്രങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ അതിര്‍ത്തി പ്രദേശങ്ങള്‍ ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.