തൊടുപുഴ: നാട്ടുകാരുടെ ഉറക്കം കെടുത്തി മുപ്ളി വണ്ട് ശല്യം രൂക്ഷം. തൊടുപുഴ മേഖലയിലെ വീടുകളിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. വീടുകളില്‍ കടന്ന് ഭിത്തികളിലും തട്ടുകളിലും പറ്റിപ്പിടിച്ച വണ്ടുകള്‍ സൈ്വരജീവിതം അസഹ്യമാക്കി തീര്‍ക്കുകയാണ്. വേനല്‍മഴ പെയ്തതിനുശേഷമാണ് വണ്ടുകളുടെ ശല്യം കൂടിയത്. ആളുകളെ നേരിട്ട് ആക്രമിക്കാറില്ളെങ്കിലും മുപ്ളി വണ്ടുകള്‍ വരുത്തുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കട്ടിലുകളില്‍ വരെ സ്ഥാനം പിടിക്കുന്ന ഇവ കാരണം പലര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണിപ്പോള്‍. വണ്ടുകളെ പേടിച്ച് മുന്‍വര്‍ഷങ്ങളില്‍ വീടുകള്‍ ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചവര്‍ വരെയുണ്ട്. മുപ്ളി വണ്ടുകളെ റബര്‍ത്തോട്ടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഡിസംബര്‍ അവസാനത്തോടെ റബറിന്‍െറ ഇലപൊഴിയും സമയത്താണ് തോട്ടങ്ങളില്‍ മുപ്ളി വണ്ടുകള്‍ പ്രത്യക്ഷപ്പെടുന്നത്. റബര്‍മരത്തില്‍നിന്ന് പൊഴിഞ്ഞുവീഴുന്ന വാടിയ തളിരിലകളാണ് ഇവയുടെ മുഖ്യ ആഹാരം. കൂടാതെ, റബറിന്‍െറ കരിയിലകള്‍ ഇവയുടെ വളര്‍ച്ചക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ഏപ്രിലോടെ ലഭിക്കുന്ന മഴമൂലം വണ്ടുകള്‍ തോട്ടത്തില്‍നിന്ന് വിട്ട് സമീപ പ്രദേശങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലുമായി കുടിയേറുന്നു. കട്ടിയുള്ള പുറന്തോട്, രൂക്ഷ സ്വഭാവവും രൂക്ഷ ഗന്ധവുമുള്ള സ്രവം എന്നിവയുള്ളതിനാല്‍ ഇതിനെ ഒരു ജീവിയും ആഹാരമാക്കുന്നില്ല. മുമ്പ് വണ്ടുകളെ തുരത്താന്‍ പല മാര്‍ഗങ്ങളും ആളുകള്‍ പ്രയോഗിച്ചിരുന്നു. എന്നാല്‍, കൂട്ടമായി ഇവ എത്താന്‍ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.