ചെറുതോണി: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ മദ്യനയമുണ്ടെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യവര്‍ജനമാണ് ഇടതുമുന്നണിയുടെയും പാര്‍ട്ടിയുടെയും ലക്ഷ്യം. മദ്യ ഉപഭോഗം ഘട്ടംഘട്ടമായി കുറച്ച് മദ്യരഹിത സമൂഹം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. കര്‍ഷകരെ സംരക്ഷിക്കാന്‍ ചുമതലയുള്ള കേരള കോണ്‍ഗ്രസ് എമ്മും നേതൃത്വവും ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ വിഷയങ്ങളിലും കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിലും നിസ്സംഗത പാലിച്ചപ്പോള്‍ കര്‍ഷകതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന നേതാക്കള്‍ക്ക് പാര്‍ട്ടി വിടേണ്ടതായിവന്നു. ഇതില്‍ അസാധാരണമായി ഒന്നുമില്ല. ജനപക്ഷത്ത് നില്‍ക്കാത്ത ഒരു പ്രസ്ഥാനത്തിനും ഈ കാലഘട്ടത്തില്‍ നിലനില്‍ക്കാനാവില്ല. കേരള കോണ്‍ഗ്രസിന്‍െറ പക്ഷം കര്‍ഷകപക്ഷമാണ്. നേതൃത്വത്തിന് അതിന് സാധിക്കാതെവന്നപ്പോള്‍ പ്രതികരിക്കേണ്ടിവന്നത് സ്വാഭാവികമാണ്. ഇതും മദ്യനയവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട. ബാര്‍ മുതലാളിമാരില്‍നിന്ന് കോഴ വാങ്ങുന്ന മദ്യനയം കേരള കോണ്‍ഗ്രസ് അംഗീകരിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.