നെടുങ്കണ്ടം: കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി സെഷന്‍ ഓഫിസ് നെടുങ്കണ്ടത്തേക്ക് മാറ്റണമെന്ന മുറവിളിക്ക് പരിഹാരമായില്ല. ബില്‍ അടക്കാനും അപേക്ഷ നല്‍കാനും മറ്റുമായി കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം ഉപഭോക്താക്കള്‍ക്ക് ഇവിടെ എത്താന്‍. ഇവിടെ മഴയും വെയിലുമേല്‍ക്കാതെ നില്‍ക്കാനോ കൈക്കുഞ്ഞുങ്ങളുമായത്തെുന്നവര്‍ക്ക് വിശ്രമിക്കാനോ ടോയ്ലറ്റ് സംവിധാനമോ ഒരുക്കിയിട്ടുമില്ല. ഓഫിസ് പ്രവര്‍ത്തിക്കുന്നത് കാലപ്പഴക്കം ചെന്ന് അപകടാവസ്ഥയിലായ കെട്ടിടത്തിലാണ്. ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കാന്‍ ഉതകുംവിധം ഈ ഓഫിസ് നെടുങ്കണ്ടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സബ് സ്റ്റേഷനില്‍നിന്ന് മൂന്നു മീറ്റര്‍ താഴെ സ്ഥിതി ചെയ്യുന്ന ഈ സെക്ഷന്‍ ഓഫിസിലേക്ക് വൈദ്യുതി പ്രവഹിച്ച് പലപ്പോഴും ഷോക് ഉണ്ടാകാറുണ്ട്. ഇടിമിന്നല്‍ സമയങ്ങളില്‍ സബ്സ്റ്റേഷനില്‍നിന്ന് വൈദ്യുതി പ്രവഹിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഒപ്പം ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരുമ നെറ്റ് എന്ന പുതിയ സംവിധാനം കൂടി വന്നപ്പോള്‍ ലക്ഷങ്ങള്‍ വില വരുന്ന പുതിയ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ പല ഉപകരണങ്ങള്‍ക്കും തകരാര്‍ സംഭവിക്കാന്‍ സാധ്യതയുള്ളതായി ജീവനക്കാരും ഭയപ്പെടുന്നു. നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലായി 25,000 ഉപഭോക്താക്കളാണ് ഈ ഓഫിസ് പരിധിയിലുള്ളത്. 2006 ഡിസംബര്‍ 26നാണ് സബ്സ്റ്റേഷന്‍ ആരംഭിച്ചത്. അന്നു മുതല്‍ സെക്ഷന്‍ ഓഫിസ് മാറ്റണമെന്ന് ആവശ്യം ഉയരുന്നു. ഓഫിസിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. 1960ല്‍ കല്ലാര്‍ ഡൈവേര്‍ഷന്‍ ഡാമിന്‍െറയും ടണലിന്‍െറയും നിര്‍മാണ കാലയളവില്‍ ജീവനക്കാര്‍ക്ക് താമസിക്കാനായി നിര്‍മിച്ച കെട്ടിടം പിന്നീട് വൈദ്യുതി സെക്ഷന്‍ ഓഫിസായി മാറ്റുകയായിരുന്നു. പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു. ഭിത്തിയും തറയും വിണ്ടുകീറി. എ.ഇ, രണ്ട് സബ് എന്‍ജിനീയര്‍മാര്‍, ആറ് ഓവര്‍സിയര്‍മാര്‍ ഉള്‍പ്പെടെ മുപ്പതിലധികം ജീവനക്കാരാണുള്ളത്. വിലപ്പെട്ട ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള അലമാര പോലും ഇവിടില്ല. ആദ്യം പണമടക്കുന്ന ഓഫിസായിരുന്നു. 2001ലാണ് ഇവിടെ സെഷന്‍ ഓഫിസ് ആരംഭിച്ചത്. ജീവനക്കാര്‍ക്ക് താമസിക്കാനായി നിര്‍മിച്ച ക്വാര്‍ട്ടേഴ്സുകളും കാലപ്പഴക്കത്താല്‍ നിലം പൊത്താറായി. നെടുങ്കണ്ടം-കട്ടപ്പന റോഡില്‍ കല്ലാറിന് സമീപം പ്രധാന റോഡില്‍നിന്ന് അല്‍പം മാറിയാണ് ഈ ഓഫിസ്. ഓഫിസിലേക്ക് വാഹനങ്ങള്‍ കടന്നു പോകാന്‍ സബ്സ്റ്റേഷന്‍ അധികൃതര്‍ അനുവദിക്കാത്തത് ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.