തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് തീംസോങ്

തൊടുപുഴ: ‘വിധി നിര്‍ണയം, വിധി നിര്‍ണയം ജനതതി മൊഴിയുന്നു; നവകേരളം, ശുഭകേരളം ഇവിടെയുണരുന്നു; പ്രേരണ, ഭീഷണി, സമ്മര്‍ദങ്ങള്‍ പലതും പലവഴി വന്നീടാം വഴിപ്പെടല്ളേ, ജനാധിപത്യം ധാര്‍മികമാക്കീടാന്‍ വോട്ടുചെയ്യുവിന്‍ നമ്മെളല്ലാവരും..... അടിമാലിയിലെ ഓഡിയോ സ്റ്റുഡിയോയില്‍ ഈ വരികള്‍ ഗാനങ്ങളായി പിറവിയെടുത്തു. വോട്ടിങ് ശതമാനം ഉയര്‍ത്താനായി വോട്ടര്‍മാരെ കേള്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം തയാറാക്കിയ തീം സോങ്ങിന്‍െറ റെക്കോഡിങ് റൂമായിരുന്നു വേദി. തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്‍െറ നോഡല്‍ ഓഫിസറും സംഗീത സംവിധായകനുമായ നെടുമങ്ങാട് വി.എസ്. ബിനുവാണ് തീം സോങ്ങിന്‍െറ രചനയും സംവിധാനവും. ആലപിക്കുന്നത് റവന്യൂ വകുപ്പിലെ മികച്ച ഗായകരായ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിന്‍സന്‍റ് ജോസഫ്, സീനിയര്‍ ക്ളര്‍ക്ക് ജോസ് സെബാസ്റ്റ്യന്‍, ക്ളര്‍ക്ക് രാജ്മോഹന്‍, ഓഫിസ് അസിസ്റ്റന്‍റ് എന്‍.കെ. രാജിമോള്‍ എന്നിവര്‍ക്കൊപ്പം ഗായകരായ സാബു കഞ്ഞിക്കുഴി, മെറിന്‍ വിന്‍സന്‍റ് എന്നിവരും. തീം സോങ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച രാവിലെ 10.30ന് ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ പ്രകാശനം ചെയ്യും. ബോധവത്കരണം ജനകീയമാക്കാന്‍ സ്വീപിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍മാരായി ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചു വോട്ടര്‍മാരെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശം പതിപ്പിച്ച ടീ ഷര്‍ട്ടുകള്‍ ധരിച്ച് അംബാസഡര്‍മാര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.