മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കൈയേറ്റങ്ങള്‍ പൊളിച്ചു നീക്കി

തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ അനധികൃത വഴിയോര കൈയേറ്റങ്ങള്‍ പൊളിച്ചു നീക്കി. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് നഗരസഭാ അധികൃതര്‍ ഷെഡുകള്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് നീക്കംചെയ്തത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നഗരസഭയുടെ നടപടിക്കെതിരെ ഹൈകോടതിയില്‍നിന്ന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചെങ്കിലും വിധിക്കെതിരെ നഗരസഭ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. സ്റ്റാന്‍ഡിലെ ഉന്തുവണ്ടി കച്ചവടക്കാര്‍ ഒഴിപ്പിക്കല്‍ ആരംഭിക്കും മുമ്പുതന്നെ ഒഴിഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ച് 27ന് വഴയോര കച്ചവടക്കാരെ ഒഴിപ്പിക്കാനത്തെിയ ഉദ്യോഗസ്ഥരെയും നഗരസഭാ അധ്യക്ഷയെയും തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് നഗരസഭാ അധ്യക്ഷ സഫിയ ജബ്ബാറിന്‍െറ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്താണ് ഒഴിപ്പിക്കല്‍ തീരുമാനമെടുത്തത്. തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡിലെ ഓട ശുചീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കാണ് ഉന്തുവണ്ടി കച്ചവടക്കാരെ നഗരസഭ കുടിയൊഴിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, കച്ചവടക്കാര്‍ ഒഴിയില്ളെന്ന നിലപാടിലായിരുന്നു. പലതവണ നിര്‍ദേശം നല്‍കിയിട്ടും നടപ്പാക്കാത്തതിനെതുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ നേരിട്ട് സ്ഥലത്തത്തെി. നാലുപേര്‍ ഒഴിവായെങ്കിലും ചിലര്‍ ഒഴിഞ്ഞില്ല. ഇവര്‍ പ്രതിഷേധവുമറിയിച്ചു. തുടര്‍ന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സ്റ്റാന്‍ഡിലെ മുഴുവന്‍ അനധികൃത കൈയേറ്റവും ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. തൊടുപുഴ-മൂലമറ്റം റോഡിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുമെന്നറിയിച്ചെങ്കിലും നഗരസഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവരും ഒഴിഞ്ഞുപോയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.