റോയി വാരിക്കാട്ടിന്‍െറ സ്ഥാനാര്‍ഥിത്വം; വിവാദങ്ങള്‍ അടിസ്ഥാനരഹിതം -സി.പി.എം

തൊടുപുഴ: റോയി വാരിക്കാട്ടിന്‍െറ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിയുടെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റോയിയെ സ്ഥാനാര്‍ഥിയാക്കിയതെന്ന് സി.പി.എം നേതൃത്വം. സി.പി.എം ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയായതിനാല്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ടാകാം. എന്ന് കരുതി മൂന്നു ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ഭൂരിപക്ഷം പേരും സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തുവെന്ന വാദം തെറ്റാണ്. ഭൂരിപക്ഷം ആളുകളുടെയും പിന്തുണയോടുകൂടിയും സംഘടനാപരമായ എല്ലാ നടപടികളിലൂടെയുമാണ് തൊടുപുഴയില്‍ സ്ഥാനാര്‍ഥിയെ കണ്ടത്തെിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മണ്ഡലത്തിന്‍െറ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുകയും ചെയ്യുന്ന വി.വി. മത്തായി പറഞ്ഞു. തൊടുപുഴ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി റോയി വാരിക്കാട്ടിനൊപ്പം ഇടുക്കി പ്രസ് ക്ളബിലാണ് പ്രതികരിച്ചത്. സി.പി.എമ്മിന്‍െറ സ്ഥാനാര്‍ഥികളെ അപമാനിക്കാന്‍ എല്ലാകാലത്തും ഇത്തരം പ്രചാരണങ്ങള്‍ പതിവാണെന്നും പരാജയഭീതിയാല്‍ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം നുണപ്രചാരണങ്ങള്‍. സി.പി.എമ്മിന്‍െറയും എല്‍.ഡി.എഫിലെ ഘടകകക്ഷികളുടെയും വോട്ട് കൊണ്ട് മാത്രം ജയിക്കാന്‍ തൊടുപുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ജയിക്കാനാവില്ല. അതുകൊണ്ടാണ് കാലാകാലങ്ങളായി പൊതുസ്വതന്ത്രനെ പരിഗണിക്കുന്നത്. ഇതിന് വിജയസാധ്യതയുള്ള പല ഘടകങ്ങളും പരിഗണിക്കാറുണ്ട്. റോയി വാരിക്കാട്ടിലിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇത്തരം വിജയസാധ്യതകള്‍ കണക്കിലെടുത്താണ് തീരുമാനമെന്നും വി.വി. മത്തായി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.