തൊടുപുഴ: കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ 291 പ്രദേശങ്ങളില്‍ കുടിവെള്ളമത്തെിക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ പരിശോധിച്ചാണ് സ്ഥലങ്ങള്‍ കണ്ടത്തെിയത്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ലഭിക്കാത്ത പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ വെള്ളമത്തെിക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വേനല്‍ കനത്തതോടെ ജില്ല മുന്‍ കാലങ്ങളിലെങ്ങുമില്ലാത്ത കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഉടുമ്പന്‍ചോല താലൂക്കില്‍ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി താലൂക്ക് ഓഫിസില്‍ വരള്‍ച്ച ദുരിതാശ്വാസ സെല്‍ രൂപവത്കരിച്ചു കഴിഞ്ഞു. ജില്ലയില്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് നെടുങ്കണ്ടം. ജില്ലയില്‍ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജല¤്രസാതസ്സുകളില്‍ ജലനിരപ്പ് ഗണ്യമായി താഴാന്‍ തുടങ്ങി. നഗരസഭകളിലെയും തദ്ദശേ സ്ഥാപനങ്ങളിലെയും അടക്കം വന്‍കിട- ചെറുകിട കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം പൂര്‍ണ തോതിലാകാത്തതും കുടിവെള്ളക്ഷാമത്തിന്‍െറ തോത് വര്‍ധിപ്പിക്കുന്നുണ്ട് . ഇടുക്കി, ചെറുതോണി, കട്ടപ്പന, മൂലമറ്റം, മുട്ടം, കുമളി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജലക്ഷാമം രൂക്ഷമാണ്. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണവും ഇവിടങ്ങളില്‍ ഭാഗികമാണ്. അതേസമയം, കുടിവെള്ളം പാഴാകുന്നതിനെതിരായ ജാഗ്രത തദ്ദേശഭരണ സ്ഥാപനങ്ങളുടെയോ പൊതുജനങ്ങളുടെയോ ഭാഗത്തുനിന്ന് ഉണ്ടാകാത്തതും സ്ഥിതിഗതികള്‍ വഷളാക്കുന്നു. ജലക്ഷാമത്തെക്കുറിച്ച് തീരെ ബോധവാന്മാരല്ലാത്ത നിലയിലാണ് ചിലയിടങ്ങളിലെങ്കിലും പൊതു ജലവിതരണ സംവിധാനങ്ങളുടെ ഉപയോഗം. പൊതുടാപ്പുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് പൊതുസ്ഥലങ്ങളിലുമെല്ലാം ഇത്തരത്തില്‍ കുടിവെള്ളം പാഴാകുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യുന്നുണ്ട്. ജലവിതരണ പദ്ധതികളിലെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് ജില്ലയുടെ പല ഭാഗങ്ങളിലും പതിവ് കാഴ്ചയാണ്. ഉപയോഗശൂന്യമായ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടിയില്ലാത്തതും ജലവിതരണ പദ്ധതികളുടെ നടത്തിപ്പിലെ അഴിമതിയുമാണ് ഇതിന് കാരണം. ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിസ്ഥിതി മലിനീകരണം വലിയതോതില്‍ ആക്കം കൂട്ടുന്നുണ്ട്. ജില്ലയിലെ പല പട്ടണങ്ങളും പുഴകളും വനമേഖലകളും മാലിന്യത്തിന്‍െറ പിടിയിലാണ്. ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയായ വിധം വെള്ളത്തില്‍ മാലിന്യം കലരാന്‍ ഇത് ഇടയാക്കുന്നു. വര്‍ധിച്ചുവരുന്ന ഗാര്‍ഹിക മാലിന്യം, വ്യവസായിക മാലിന്യം, ഖരമാലിന്യം, രാസവളങ്ങള്‍, കീടനാശിനികള്‍, ഇ-മാലിന്യം, എണ്ണകള്‍ തുടങ്ങിയവയെല്ലാം ജലമലിനീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ജല മലിനീകരണം കുറക്കാനും ജലസമ്പത്ത് സംരക്ഷിക്കാനും ശക്തമായ ബോധവത്കരണ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പരിപാടികളും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.