കുമളി: തേക്കടിയില്‍ വേനല്‍മഴ ലഭിക്കാതിരുന്നതോടെ നാട്ടുകാര്‍ക്കൊപ്പം വിനോദസഞ്ചാരികളും വിയര്‍ത്തുതുടങ്ങി. പെരിയാര്‍ വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ സവിശേഷമായ കാലാവസ്ഥയും തണുത്ത കാറ്റും പതിവായിരുന്ന തേക്കടി, കുമളി മേഖലകള്‍ ഇപ്പോള്‍ വെന്തുരുകുകയാണ്. മുന്‍വര്‍ഷങ്ങളിലൊന്നും അനുഭവപ്പെടാത്ത വിധം ചൂട് അധികരിച്ചതോടെ തേക്കടിയിലേക്ക് ആശ്വാസം തേടിയത്തെിയ വിനോദസഞ്ചാരികളും ചൂടുകാരണം വലഞ്ഞു. തേക്കടി, കുമളി മേഖലകളില്‍ ചൂട് കുറവായിരുന്നതിനാല്‍ മിക്ക ഹോട്ടലുകളിലും എയര്‍ കണ്ടീഷനറുകള്‍ സ്ഥാപിച്ചിരുന്നില്ല. തേക്കടി ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലുള്ള നിരവധിയായ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലെല്ലാം ഫാന്‍ മാത്രമാണ് ചൂടില്‍ ഏക ആശ്വാസമായിരുന്നത്. എന്നാല്‍, ചൂട് കടുത്തതോടെ മിക്ക സ്ഥാപനങ്ങളും എയര്‍ കണ്ടീഷനര്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചന ആരംഭിച്ചിട്ടുണ്ട്. കടുത്തവേനല്‍ രണ്ടുമാസങ്ങള്‍ കൂടി ബാക്കിയുള്ളപ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ളെങ്കില്‍ സഞ്ചാരികള്‍ തേക്കടിയില്‍ താമസിക്കാതെ സ്ഥലം വിടുമെന്നതാണ് ടൂറിസംരംഗത്തെ അലട്ടുന്നത്. കടുത്ത ചൂടില്‍ തേക്കടി തടാകവും വറ്റിയതോടെ തടാകതീരത്ത് വെയിലേറ്റുനിന്നുവേണം സഞ്ചാരികള്‍ക്ക് ബോട്ടില്‍ കയറാന്‍. ഇതോടെ മിക്കവരും കുടയുമായാണ് തടാക തീരത്തത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.