തൊടുപുഴ: പി.ടി. തോമസിന്‍െറ ഫ്ളക്സ് ബോര്‍ഡ് കണ്ട് ആദ്യം ചിലരൊക്കെ ചോദിച്ചു. പി.ടി ഇടുക്കിയില്‍ മത്സരിക്കുന്നുണ്ടോയെന്ന്. അടുത്ത് വന്ന് ഫ്ളക്സ് വായിച്ചപ്പോഴാണ് സംഭവം പിടികിട്ടിയത്. തൃക്കാക്കര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.ടി. തോമസിന് അഭിവാദ്യം അറിയിച്ച് പി.ടി വിഭാഗം ഇടുക്കിയില്‍ സ്ഥാപിച്ച ബോര്‍ഡുകളായിരുന്നു ഇവ. ഇടുക്കിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഭയുമായി ഇടഞ്ഞ പി.ടി. തോമസിന് സീറ്റ് നഷ്ടമായിരുന്നു. ഇതിനുപിന്നാലെയാണ് ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.ടി വിഭാഗം, ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസിനെ അനുകൂലിക്കുന്ന റോയി വിഭാഗം എന്നിങ്ങനെ രണ്ടായി പിരിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ പി.ടി. തോമസ് ഇടുക്കിയില്‍ മത്സരിക്കുമെന്ന അഭ്യുഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, അവസാന മുഹൂര്‍ത്തത്തില്‍ പി.ടി തൃക്കാക്കരയില്‍ മത്സരിക്കുമെന്ന നിര്‍ദേശം എത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് തൊടുപുഴ കരിങ്കുന്നത്ത് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.