തൊടുപുഴ: ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടി പൂര്‍ത്തിയായതോടെ ജില്ലയില്‍ മത്സരചിത്രം തെളിഞ്ഞു. പ്രമുഖരായ പലരെയും പിന്തള്ളിയാണ് ഇത്തവണ ജില്ലയില്‍ കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് റോയ് കെ. പൗലോസ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എ.കെ. മണി, ഇ.എം. ആഗസ്തി എന്നിവരാണ് പട്ടികയില്‍ ഇടം നേടാതെ പോയ പ്രമുഖര്‍. അതേസമയം, കഴിഞ്ഞതവണ ഇടുക്കി പാര്‍ലമെന്‍റ് സീറ്റ് നിഷേധിക്കപ്പെട്ട പി.ടി. തോമസ് തൃക്കാക്കരയില്‍ സ്ഥാനമുറപ്പിച്ചു. അഞ്ചു നിയമസഭാ മണ്ഡലമാണ് ഇടുക്കിയിലുള്ളത്. കോണ്‍ഗ്രസ് മൂന്നിടത്തും കേരള കോണ്‍ഗ്രസ് രണ്ടിടത്തുമാണ് മത്സരിക്കുന്നത്. ഒൗദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ മന്ത്രി പി.ജെ. ജോസഫ് തൊടുപുഴയിലും റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും പ്രചാരണം ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ് മത്സരിക്കുന്ന മൂന്നു മണ്ഡലങ്ങളായ ഉടുമ്പന്‍ചോലയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സേനാപതി വേണുവും പീരുമേട്ടില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ സിറിയക് തോമസും ദേവികുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ ബ്ളോക് പഞ്ചായത്ത് അംഗവുമായിരുന്ന എ. രാജാറാമുമാണ് മത്സരരംഗത്തുള്ളത്. എല്‍.ഡി.എഫിന്‍െറയും എന്‍.ഡി.എയുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ പൂര്‍ത്തിയായതിനാല്‍ ഇവര്‍ മണ്ഡലത്തില്‍ പ്രചാരണവുമായി സജീവമായി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.