നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിലെ ജലനിധി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പഞ്ചായത്ത് ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ 97 ഗുണഭോക്തൃ സംഘങ്ങളിലായി 4456 കുടുംബങ്ങളാണ് പദ്ധതിയില്‍ അംഗങ്ങള്‍. സംസ്ഥാനത്തുതന്നെ ഇത്രയും അംഗങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നതും ആദ്യമായാണ്. ഒരു വ്യക്തിക്ക് ദിവസം 70 ലിറ്റര്‍ ശുദ്ധജലം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തിലെ 37 ജലസ്രോതസ്സുകള്‍ ഇതിനായി കണ്ടത്തെിയിട്ടുണ്ട്. ഒമ്പത് എണ്ണത്തിന്‍െറ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ജലസ്രോതസ്സുകള്‍ ഉള്ള സ്ഥലം കണ്ടത്തെുകയും ഇവ വിട്ടുകിട്ടുകയും ചെയ്യുന്നതിനാണ് കാലതാമസം നേരിടുന്നത്. 24 മാസം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കേണ്ടത്. ആദ്യത്തെ ഒമ്പതുമാസം ആസൂത്രണ ഘട്ടവും 12മാസം നിര്‍വഹണ ഘട്ടവും മൂന്നുമാസം നിര്‍വഹണാനന്തര കാലഘട്ടവുമാണ്. ചെലവാകുന്ന തുകയുടെ 75 ശതമാനം കേരള സര്‍ക്കാറും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളുമാണ് മുടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രാമപഞ്ചായത്തും സര്‍ക്കാറും പണം നല്‍കുന്നത്. 25 ലക്ഷം രൂപ ഇതിനോടകം ഗ്രാമപഞ്ചായത്ത് നല്‍കി. പണം ഗുണഭോക്തൃസമിതി ഭാരവാഹികളുടെ ജോയന്‍റ് അക്കൗണ്ടില്‍ നിക്ഷേപിച്ചു. സമിതികളാണ് പദ്ധതി നടത്തിപ്പ് പൂര്‍ണമായും നിര്‍വഹിക്കുന്നത്. ഗ്രാമപഞ്ചായത്തും ജലനിധിയും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കും. ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള പദ്ധതിക്കെതിരെ നടക്കുന്ന പ്രചാരണം ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എസ്. ജ്ഞാനസുന്ദരം, വൈസ് പ്രസിഡന്‍റ് റാണി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്യാമള വിശ്വനാഥന്‍, ജിജോ മരങ്ങാട്ട്, ഷിഹാബുദ്ദീന്‍ യൂസുഫ്, ഷിജി പൗലോസ്, ജലനിധി ടീം ലീഡര്‍ സിജോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.