യു.ഡി.എഫില്‍ സീറ്റ് വിഭജനം തലവേദനയാകും

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ഇത്തവണ യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം കടുകട്ടിയാകും. സംവരണ വാര്‍ഡുകള്‍ അടക്കമുള്ളവയുടെ ലിസ്റ്റുകള്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചതോടെ നേതാക്കളും പാര്‍ട്ടികളും സീറ്റ് തേടി നെട്ടോട്ടത്തിലാണ്. 2010ലെ തെരഞ്ഞെടുപ്പില്‍ 35 വാര്‍ഡില്‍ 24 സീറ്റ് കരസ്ഥമാക്കിയാണ് യു.ഡി.എഫ് അധികാരത്തിലത്തെിയത്. പത്ത് വീതം വാര്‍ഡുകള്‍ തങ്ങള്‍ക്ക് വേണമെന്ന അവകാശവാദവുമായാണ് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും രംഗത്തത്തെിയിരിക്കുന്നത്. കഴിഞ്ഞ തവണ ഒന്ന് , 11, 13, 27, 34, 28 എന്നീ വാര്‍ഡുകളില്‍ കേരള കോണ്‍ഗ്രസും ഏഴ്, എട്ട്, ഒമ്പത്, 14, 15, 16, 17, 18 എന്നീ വാര്‍ഡുകളില്‍ മുസ്ലിം ലീഗുമാണ് മത്സരിച്ചത്. ഇതില്‍ മുസ്ലിം ലീഗ് ഏഴ് സീറ്റിലും കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റിലുമാണ് വിജയിച്ചത്. കഴിഞ്ഞതവണ ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായതാണെന്നും ഇത്തവണ കൂടുതല്‍ സീറ്റെന്ന ആവശ്യവുമായി തന്നെ മുന്നോട്ടുപോകുമെന്നും ഇവയെല്ലാം വിജയം നേടാന്‍ കഴിയുന്ന സീറ്റുകളാണെന്നുമാണ് ഇവരുടെ വാദം. എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ കഴിയില്ളെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ചുനില്‍ക്കുന്നു. വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധന വരാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ സമവായം കാണാനാണ് യു.ഡി.എഫ് നേതൃത്വത്തിന്‍െറ ശ്രമം. ഇത്തവണത്തെ സംവരണ വാര്‍ഡുകളുടെ പ്രഖ്യാപനം നേതാക്കളടക്കമുള്ളവര്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആര്‍. ഹരിയുടെ നടുക്കണ്ടം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മുന്‍ വൈസ് ചെയര്‍മാനുമായ ജോസഫ് ജോണിന്‍െറ കോതായിക്കുന്ന് വാര്‍ഡുകള്‍ ഇനി വനിതകള്‍ക്കാണ്. ബി.ജെ.പി നേതാവ് ടി.എസ്. രാജന്‍െറ കാഞ്ഞിരമറ്റം വാര്‍ഡ് പട്ടികജാതി വനിതക്കായി മാറ്റി. വൈസ് ചെയര്‍പേഴ്സണ്‍ ഷീജാ ജയന്‍െറ അമ്പലം വാര്‍ഡ് പൊതുവിഭാഗത്തിലേക്കും മുസ്ലിം ലീഗിലെ സാബിറ ഷരീഫിന്‍െറ കുമ്പംകല്ല് ബി.ടി.എം സ്കൂള്‍ വാര്‍ഡ് ജനറല്‍ പട്ടികജാതി വിഭാഗത്തിലേക്കുമാണ് മാറിയത്. ബി.ജെ.പിയുടെ മൂന്ന് പുരുഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡ് വനിതകള്‍ കൈയടക്കിയപ്പോള്‍ ഏക വനിതാ കൗണ്‍സിലറായിരുന്ന ബിന്ദു പത്മകുമാറിന്‍െറ മണക്കാട് വാര്‍ഡ് ജനറലായി. കോണ്‍ഗ്രസ് നേതാക്കളായ കെ. ദീപക്കിനും (മഠത്തിക്കണ്ടം), ഷിബിലി സാഹിബിനും (കാരൂപ്പാറ) വേറെ വാര്‍ഡുകള്‍ തേടേണ്ടിവരും. അതേസമയം, ഷീജാ ജയന്‍ മൂന്ന്, നാല് വാര്‍ഡുകളിലൊന്നാണ് ലക്ഷ്യമിടുന്നത്. ചെയര്‍മാന്‍ എ.എം. ഹാരിദ് 14, 15 വാര്‍ഡുകളിലൊന്നില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് ജോണ്‍ ഒളമറ്റത്തോ കുന്നം വാര്‍ഡിലോ മത്സരിച്ചേക്കുമെന്ന് അറിയുന്നു. റിവര്‍വ്യൂ വാര്‍ഡ് ജനറലായെങ്കിലും നഗരസഭ പിറന്നപ്പോള്‍ മുതല്‍ ഇവിടുത്തെ പ്രതിനിധിയായ പ്രഫ. ജെസി ആന്‍റണിക്ക് ഇക്കുറിയും മാറ്റമുണ്ടാകാനിടയില്ല. ഇത്തവണ ചെയര്‍മാന്‍ സ്ഥാനം വനിതാ സംവരണമാണ്. ഷീജാ ജയന്‍, റിട്ട. അധ്യാപികയും കൗണ്‍സിലറുമായ സിസിലി ജോസ്, വിജയകുമാരി കൃഷ്ണന്‍നായര്‍ എന്നിവരെല്ലാം കോണ്‍ഗ്രസില്‍നിന്ന് ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. സീറ്റ് കണ്ടത്തൊനും നിലനിര്‍ത്താനുമുള്ള നെട്ടോട്ടത്തിനിടെ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസും ലീഗും എത്തുന്നത് എങ്ങനെ നേരിടുമെന്ന ആശങ്കയും യു.ഡി.എഫിനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.