നെടുങ്കണ്ടം: കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും മറ്റ് അസുഖങ്ങള്‍ക്കും ന്യായവില മരുന്ന് ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യത്തെ കാരുണ്യ ഫാര്‍മസി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ വനം-ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മരുന്നുകളുടെ ഉയര്‍ന്ന വില മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസമേകുന്ന സംസ്ഥാനത്തെ 37ാമത്തെ ഫാര്‍മസിയാണിതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് 74 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മിച്ച ഡോക്ടേഴ്സ് ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കാരുണ്യ ബെനവലന്‍റ് പദ്ധതി, മുഖ്യമന്ത്രിയുടെ പ്രത്യേക ചികിത്സാ സഹായനിധി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാറിന്‍െറ ജനോപകാരപ്രദമായ ആരോഗ്യ പരിരക്ഷ പരിപാലനത്തിനുള്ള ഉദാഹരണങ്ങളാണെന്നും ആരോഗ്യ മേഖലയിലെ സമഗ്ര വികസനത്തിന് ജനങ്ങളുടെയും വകുപ്പിന്‍െറയും സര്‍ക്കാറിന്‍െറയും പൂര്‍ണ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് വഴി ആരോഗ്യ മേഖലയില്‍ മുന്നിലത്തൊന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കിങ്ങിണി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലീലാമ്മ ജോസഫ്, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗം പി. മുരളീധരന്‍, നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാത്തുക്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കൊച്ചുത്രേസ്യ പൗലോസ്, കെ.എന്‍. മുരളി, നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ മിനി സാബു, സോഫിയ ജോര്‍ജ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രീത ഫ്രാന്‍സിസ്, ആശുപത്രി സൂപ്രണ്ട് ഡോ. സി.എം. കീര്‍ത്തി, ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.