പ്രതിഷേധത്തിനിടയില്‍ കല്ലാര്‍കുട്ടി പാലം തുറന്നുനല്‍കി

അടിമാലി: കൊന്നത്തടി പഞ്ചായത്തുകാരുടെ ചിരകാല അഭിലാഷമായ കല്ലാര്‍കുട്ടി പാലം പ്രതിഷേധത്തിനിടയില്‍ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റ്യന്‍ തുറന്നുനല്‍കി. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദനെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ പ്രതിഷേധവുമായി ചൊവ്വാഴ്ച രാവിലെ മുതല്‍ രംഗത്തത്തെിയിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരുടെ താല്‍പര്യപ്രകാരം സി.പി.എം നേതാവ് എം.വി. ബേബി പാലം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തു. എന്നാല്‍, ഉച്ചയോടെ എം.എല്‍.എ എത്തി പാലത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. വി.എസ്. അച്യുതാനന്ദന്‍െറ പ്രത്യേക താല്‍പര്യപ്രകാരമാണ് കല്ലാര്‍കുട്ടി അണക്കെട്ടിന് താഴെ മുതിരപ്പുഴയാറിന് കുറുകെ പാലം പണിയുന്നതിന് നടപടിയായത്. 13.5 കോടി മുടക്കി അണക്കെട്ടില്‍നിന്ന് 650 മീറ്റര്‍ മാറിയാണ് ദേവികുളം-ഇടുക്കി താലൂക്കുകളെ ബന്ധിപ്പിച്ച് പുതിയ പാലം നിര്‍മാണത്തിന് നടപടി സ്വീകരിച്ചത്. 2011 ജനുവരി ഏഴിന് വി.എസ്. അച്യുതാനന്ദനാണ് പാലത്തിന് തറക്കല്ലിട്ടത്. 180 മീറ്റര്‍ നീളവും 22 മീറ്റര്‍ ഉയരവുമാണ് പാലത്തിനുള്ളത്. പാലത്തിന്‍െറ ഇരുവശത്തേക്കുമുള്ള അപ്രോച്ച് റോഡിനായി 1.86 ഏക്കര്‍ ഭൂമിയാണ് ആവശ്യമായി വന്നത്. പാലത്തിനായി ഏറ്റെടുക്കേണ്ട ഭൂമിക്ക് പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാറില്‍നിന്ന് സ്ഥലമുടമകളായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ളെന്ന സര്‍ക്കാര്‍ നിലപാടാണ് റോഡ് നിര്‍മാണത്തിന് കാലതാമസം വരുത്തിയത്. രാഷ്ട്രീയ ബന്ധങ്ങള്‍ക്കതീതമായി ജനകീയ സമിതി രൂപവത്കരിച്ച് നാട്ടുകാര്‍ 11.5 ലക്ഷത്തോളം രൂപ സമാഹരിച്ച് സ്ഥലം ഉടമകള്‍ക്ക് നല്‍കിയാണ് ഇതിന് പരിഹാരം കണ്ടത്തെിയത്. ഒരുവര്‍ഷം മുമ്പ് പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കാനായി. തുടര്‍ന്ന് അപ്രോച്ച് റോഡ് നിര്‍മാണത്തിന് വേഗം കുറഞ്ഞതാണ് ഉദ്ഘാടനം വൈകാന്‍ കാരണമായത്. ദേവികുളം-ഉടുമ്പന്‍ചോല താലൂക്കുകളെ ബന്ധിപ്പിക്കുന്ന പാലമാണിതെന്നത് പ്രത്യേകതയാണ്. കല്ലാര്‍കുട്ടി അണക്കെട്ട് പാലത്തിലൂടെയാണ് പതിറ്റാണ്ടുകളായി വാഹനങ്ങള്‍ കടന്നുപോകുന്നത്. മന്ത്രി ഇബ്രാഹീംകുഞ്ഞ് ഉദ്ഘാടനത്തിന് എത്താതെവന്നതിനെ തുടര്‍ന്നാണ് എം.എല്‍.എ ഉദ്ഘാടകനായി മാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.