തൊടുപുഴ: ചൊവ്വാഴ്ച വൈകീട്ടോടെ പെയ്ത കനത്ത മഴയില്‍ തൊടുപുഴ നഗരത്തിന്‍െറ പല ഭാഗങ്ങളും വെള്ളത്തിലായി. ഇടിമിന്നലോടുകൂടിയ മഴ മണിക്കൂറുകള്‍ നീണ്ടു. മഴയത്തെുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തൊടുപുഴ പ്രസ് ക്ളബിന് സമീപം നാല് കടകളില്‍ വെള്ളംകയറി. മൗണ്ട് സീനായ് റോഡില്‍ ബിവറേജസ് കോര്‍പറേഷന്‍ ഒൗട്ട്ലെറ്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഏറെനേരം പണിപ്പെട്ടാണ് സാധനങ്ങള്‍ വാരിക്കൂട്ടിയത്. കല്യാണ്‍ ജ്വല്ലറിക്ക് സമീപം മൂന്നടിയിലേറെ വെള്ളം പൊങ്ങി. കാല്‍നടക്കാരും വാഹനങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നുപോയത്. ഇ.എസ്.ഐ ഓഫിസിന് മുന്‍വശത്തും വെള്ളം പൊങ്ങി. ഇവിടെ ആഴ്ചകള്‍ക്ക് മുമ്പാണ് ഓട വീതി കൂട്ടി നിര്‍മിച്ചത്. എന്നാല്‍, അശാസ്ത്രീയ ഓട നിര്‍മാണം വെള്ളത്തിന്‍െറ സുഗമമായ ഒഴുക്കിന് തടസ്സമായതാണ് വെള്ളം പൊങ്ങാന്‍ കാരണമെന്ന് ആരോപണമുണ്ട്. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിന് സമീപം കടയിലേക്ക് വെള്ളം കയറിയത് വ്യാപാരികള്‍ക്ക് ഏറെ നഷ്ടത്തിനിടയാക്കി. കാരിക്കോട് താലൂക്ക് ആശുപത്രി പടിയില്‍ വെള്ളം ഉയര്‍ന്നത് വാഹന ഗതാഗതത്തിനും തടസ്സമായി. പാലാ റോഡില്‍ 30ഓളം കടകളില്‍ വെള്ളം കയറി. ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്‍വശം, പാലാ റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. മഴ പെയ്തതോടെ നഗരത്തിലെ തകര്‍ന്നുകിടക്കുന്ന റോഡുകളിലൂടെയുള്ള ഗതാഗതം കൂടുതല്‍ ദുഷ്കരമായി. ഓടകള്‍ അടഞ്ഞുകിടക്കുന്നതും പലയിടത്തും വെള്ളക്കെട്ടിന് കാരണമായി. അടുത്തിടെ റോഡരികില്‍ കുഴിച്ചിട്ടിരിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ കുഴികളും മഴയില്‍ മൂടിപ്പോയി. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടത്തില്‍ പെടാനും സാധ്യതയേറി. നഗരത്തില്‍ റോഡ് കൈയേറിയുള്ള കൈയേറ്റമാണ് ചെറിയ മഴക്കുപോലും വെള്ളം ഉയരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.