അടിമാലിയിലെ വിവാദ പ്രതിമ മാറ്റിസ്ഥാപിച്ചു

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമ മാറ്റിസ്ഥാപിച്ചു. കഴിഞ്ഞമാസം ഇവിടെ സ്ഥാപിച്ച ഗാന്ധിപ്രതിമക്ക് മഹാത്മഗാന്ധിയുമായി രൂപസാദൃശ്യം ഇല്ലായിരുന്നു. ഇത് വന്‍ വിവാദമായതോടെ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്താണ് പഴയ പ്രതിമ മാറ്റി പുതിയ പ്രതിമ സ്ഥാപിച്ചത്. നിശ്ചിത സ്ഥലത്ത് പുതിയ പ്രതിമവെച്ച് പ്രശ്നം പരിഹരിക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തെങ്കിലും മറ്റ് മാര്‍ഗമില്ളെന്ന ഭരണപക്ഷത്തിന്‍െറ നിലപാടിനൊടുവിലാണ് ഗാന്ധിപ്രതിമ മാറ്റി സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചത്. സ്ഥാപിച്ച പ്രതിമയുടെ അവസാന അറ്റകുറ്റപ്പണി തീര്‍ത്തുവരികയാണ് ശില്‍പി. മഹാത്മഗാന്ധിയുമായി ഒരു രൂപസാദൃശ്യവുമില്ലാത്ത വിധത്തിലാണ് ആദ്യം പ്രതിമ സ്ഥാപിച്ചത്. പ്രതിമ അനാച്ഛാദനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. മുഖ്യമന്ത്രി തന്നെയാണ് വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയതും. ഏഴുലക്ഷം രൂപയാണ് പ്രതിമ നിര്‍മാണത്തിനായി പഞ്ചായത്ത് മാറ്റിവെച്ചിട്ടുള്ളത്. ടൗണ്‍ഹാളിനോട് ചേര്‍ന്ന് നിര്‍മിക്കാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.