തൊടുപുഴ: ഡി.ടി.പി.സി നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ പാര്‍ക്ക്, രാമക്കല്‍മേട്, ഇടുക്കി പാര്‍ക്ക് എന്നിവിടങ്ങളില്‍ ഇന്ന് സൗജന്യ പ്രവേശം അനുവദിക്കുമെന്ന് കലക്ടര്‍ വി. രതീശന്‍ പറഞ്ഞു. ഡി.ടി.പി.സിയുടെയും ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറയും നേതൃത്വത്തില്‍ തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര വിനോദസഞ്ചാര ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് പ്രത്യേക ഇളവുകള്‍ വിനോദ സഞ്ചാരികള്‍ക്കായി നല്‍കണമെന്നും ടൂറിസം മേഖലക്ക് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ വഴി നല്‍കുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും കലക്ടര്‍ പറഞ്ഞു. തൊടുപുഴ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ടി.പി. മാത്യു അധ്യക്ഷത വഹിച്ചു. യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ പ്രസിഡന്‍റ് എന്‍. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ടൂറിസം സാധ്യതകള്‍, പില്‍ഗ്രിമേജ് ടൂറിസം എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നു. ബെന്നി കുര്യന്‍, ആന്‍റണി സെബാസ്റ്റ്യന്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു. യോഗത്തില്‍ ഡി.ടി.പി.സി മെംബര്‍ പി.ടി. കുഞ്ഞുമോന്‍, അജിത് കുര്യന്‍, ഡി.ടി.പി.സി സെക്രട്ടറി കെ.വി. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.