നെടുങ്കണ്ടം: രാമക്കല്‍മേട് ടൂറിസം സെന്‍ററിന്‍െറ വികസനത്തിന് ടൂറിസം വകുപ്പ് 30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. കെ.പി.സി.സി സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, കരുണാപുരം പഞ്ചായത്ത് പ്രസിഡന്‍റ് സൂസി ആന്‍റണി, ബ്ളോക് പഞ്ചായത്ത് അംഗം സിന്ധു സുകുമാരന്‍ നായര്‍ എന്നിവര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്. രാമക്കല്‍മേട് മനോഹരമാക്കാന്‍ 10 ലക്ഷം രൂപ ഇവര്‍ ഡി.ടി.പി.സിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. കല്ലാറിലെ ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍ററിന്‍െറ അറ്റകുറ്റപ്പണിക്ക് 6,20,000 രൂപയും അനുവദിച്ചു. തേക്കടിക്കും മൂന്നാറിനുമിടയില്‍ നെടുങ്കണ്ടത്തിനടുത്തുള്ള കല്ലാര്‍ ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍റര്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനമേകും. മൂന്നാറും തേക്കടിയും കഴിഞ്ഞാല്‍ ജില്ലയില്‍ കൂടുതല്‍ വിനോദസഞ്ചാരികളത്തെുന്ന രാമക്കല്‍മേടിന് പുതിയ വികസന പദ്ധതികള്‍ കൂടുതല്‍ മിഴിവേകും. ഫണ്ട് അനുവദിച്ച ടൂറിസം മന്ത്രിയെ കെ.പി.സി.സി സെക്രട്ടറി ഇബ്രാഹിം കുട്ടി കല്ലാര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.