തൊടുപുഴ, കട്ടപ്പന നഗരസഭകളുടെ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു, രണ്ടിടത്തും 18 വീതം സംവരണ വാര്‍ഡുകള്‍

തൊടുപുഴ/കട്ടപ്പന: ജില്ലയിലെ രണ്ട് നഗരസഭകളായ തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലെ സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. തൊടുപുഴ നഗരസഭയില്‍ വേങ്ങത്താനം, മഠത്തിക്കണ്ടം, പെട്ടേനാട്, ഹോളിഫാമിലി ഹോസ്പിറ്റല്‍, കല്ലുമാരി, കാരുപ്പാറ, കുമ്പംകല്ല്, മലേപ്പറമ്പ്, മാരാംകുന്ന്, മുനിസിപ്പല്‍ ഓഫിസ് വാര്‍ഡ്, അറയ്ക്കപ്പാറ, കോതായികുന്ന്, ചുങ്കം, നടുക്കണ്ടം, കോഓപറേറ്റിവ് ഹോസ്പിറ്റല്‍ വാര്‍ഡ്, റിവര്‍വ്യൂ വാര്‍ഡ്, ബി.എച്ച്.എസ് സ്കൂള്‍ വാര്‍ഡ് എന്നിവയാണ് സ്ത്രീ സംവരണ വാര്‍ഡുകള്‍. കാഞ്ഞിരമറ്റം പട്ടികജാതി വനിത സംവരണ വാര്‍ഡും ബി.ടി.എം സ്കൂള്‍ പട്ടികജാതി സംവരണവുമാണ്. തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ എ.എം. ഹാരിദ്, പ്രതിപക്ഷ നേതാവ് ആര്‍. ഹരി എന്നിവര്‍ മത്സരിച്ച വാര്‍ഡുകള്‍ ഇത്തവണ വനിതാ വാര്‍ഡായി മാറും. ബി.ജെ.പി നേതാവ് ടി.എസ്. രാജന്‍െറ വാര്‍ഡായ കാഞ്ഞിരമറ്റം ഇത്തവണ പട്ടികജാതി വനിത സംവരണ വാര്‍ഡായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ ഏക നഗരസഭയായ തൊടുപുഴയില്‍ 2010ലെ തെരഞ്ഞെടുപ്പില്‍ 35ല്‍ 24 സീറ്റ് കരസ്ഥമാക്കി യു.ഡി.എഫാണ് അധികാരത്തിലത്തെിയത്. കോണ്‍ഗ്രസ് -14, മുസ്ലിം ലീഗ്- ഏഴ്, കേരള കോണ്‍ഗ്രസ്-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. മുന്നണി ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ ടി.ജെ. ജോസഫ് ചെയര്‍മാനായി. ഇപ്പോള്‍ മുസ്ലിം ലീഗിലെ എ.എം. ഹാരിദ് ആണ് ചെയര്‍മാന്‍. വനിതാ സംവരണം ഉറപ്പുവരുത്താന്‍ ഏഴാം വാര്‍ഡ് വനിതാ സംവരണമായി തന്നെ തുടരും. അങ്ങനെയെങ്കില്‍ 18 വനിതാ കൗണ്‍സിലര്‍മാരാകും ഇത്തവണ തൊടുപുഴ നഗരസഭയില്‍ മത്സരത്തിനിറങ്ങുക. ഭരണം തുടരാമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന് എല്‍.ഡി.എഫ് കൗണ്‍സില്‍ അംഗങ്ങള്‍ പറയുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്‍െറ വികസന അജണ്ടകള്‍ ഉയര്‍ത്തിക്കാട്ടി കൂടുതല്‍ സീറ്റ് കരസ്ഥമാക്കാനുള്ള ശ്രമം ബി.ജെ.പിയും തുടങ്ങിയിട്ടുണ്ട്. സംവരണ വാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ മുതിര്‍ന്ന നേതാക്കളടക്കം സീറ്റിനായി നേട്ടോട്ടത്തിലാണ്. ചിലരെല്ലാം റിബല്‍ ഭീഷണിയുമായും രംഗത്തത്തെിയിട്ടുണ്ട്. ഇതിനിടെ കേരള കോണ്‍ഗ്രസ് എം, മുസ്ലിം ലീഗ് എന്നിവര്‍ കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവുമായും രംഗത്തത്തെിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയ കട്ടപ്പനയില്‍ 34 വാര്‍ഡുകളില്‍ 18 വാര്‍ഡുകള്‍ സംവരണ വിഭാഗത്തില്‍പ്പെടും. പട്ടികജാതി വനിത ഉള്‍പ്പെടെ 17 വാര്‍ഡുകള്‍ വനിതാ സംവരണമാണ്. കല്ലുകുന്ന് വാര്‍ഡ് പട്ടികജാതി സംവരണത്തിലുംപെടും. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ജനറല്‍ വിഭാഗത്തില്‍ വരുന്ന വാര്‍ഡുകള്‍-വാഴവര, സൊസൈറ്റി, കൊങ്ങിണിപ്പടവ്, വെട്ടിക്കുഴിക്കവല, കൊച്ചുതോവാള നോര്‍ത്, പുളിയന്മല, കട്ടപ്പന, കുന്തളംപാറ സൗത്, പള്ളിക്കവല, ഇരുപതേക്കര്‍, അമ്പലക്കവല, നരിയംപാറ, തൊവരയാര്‍, വലിയകണ്ടം, സുവര്‍ണഗിരി, കല്ല്യാണത്തണ്ട്. വനിതാ സംവരണ വാര്‍ഡുകള്‍: നിര്‍മലാസിറ്റി, വെള്ളയാംകുടി, നത്തുകല്ല്, പേഴുംകവല, വലിയപാറ, കൊച്ചുതോവാള, ആനകുത്തി, പാറക്കടവ്, അമ്പലപ്പാറ, മേട്ടുക്കുഴി, വള്ളക്കടവ്, കടമാക്കുഴി, ഐ.ടി.ഐ കുന്ന്, ഗവ. കോളജ്, മുളകരമേട്, കൗന്തി. കുന്തളംപാറ നോര്‍ത് (എസ്.സി വനിത). എസ്.സി സംവരണം: കല്ലുകുന്ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.