വണ്ടിപ്പെരിയാര്‍: ഡ്രൈവര്‍മാരുടെ അഭാവംമൂലം കുമളി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്നുള്ള സര്‍വിസുകള്‍ മുടങ്ങുന്നു. ഇതുമൂലം നിരവധി കണ്ടക്ടര്‍മാരാണ് ഡിപ്പോയിലത്തെി ഡ്യൂട്ടിയില്ലാതെ മടങ്ങുന്നത്. കുമളി ഡിപ്പോയില്‍നിന്ന് 52 സര്‍വിസുകളാണ് നടത്തേണ്ടതെങ്കിലും 45 എണ്ണം മാത്രമേ മിക്ക ദിവസങ്ങളിലും സര്‍വിസ് നടത്താറുള്ളൂ. സര്‍വിസിന്‍െറ സുഗമമായ നടത്തിപ്പിന് 130 ഡ്രൈവര്‍മാര്‍ വേണമെങ്കിലും 109 പേര്‍ മാത്രമാണ് ഡ്യൂട്ടിക്കത്തൊന്‍ ഡിപ്പോയിലുള്ളൂ. പി.എസ്.സിയില്‍നിന്ന് നിയമിതരായ 93പേരും എംപാനലായി ജോലി ചെയ്യുന്ന 18 പേരുമാണുള്ളത്. ഇതില്‍നിന്ന് വാന്‍ ഡ്യൂട്ടി, മെഡിക്കല്‍ ലീവ് തുടങ്ങിയവയില്‍ അവധിയില്‍ പ്രവേശിക്കുന്ന അഞ്ചുപേരുള്‍പ്പെടെ ദിവസവും 13പേരുടെ കുറവുണ്ടാകുമ്പോള്‍ 88പേരെ മാത്രമേ സര്‍വിസിന് ലഭിക്കാറുള്ളൂ. ജില്ലയിലെ മറ്റ് ഡിപ്പോകളില്‍ ഡ്രൈവര്‍മാരുടെ എണ്ണം കൂടുതലായതിനാല്‍ ഡ്യൂട്ടി ലഭിക്കാതിരിക്കുന്ന അവസ്ഥ കൂടിയുണ്ട്. മാനേജ്മെന്‍റ് യഥാസമയം നടപടി സ്വീകരിക്കാത്തതിനാല്‍ മിക്ക ഡ്രൈവര്‍മാരുടെയും സ്ഥലംമാറ്റം മുടങ്ങിക്കിടക്കുകയാണ്. കോതമംഗലം ഡിപ്പോയില്‍ 20ഓളം ഡ്രൈവര്‍മാരാണ് കൂടുതലുള്ളത്. കുമളി ഡിപ്പോയില്‍ മെച്ചപ്പെട്ട കലക്ഷന്‍ ലഭിച്ചിരുന്ന 6.05 എറണാകുളം, 6.30 കൊടുവ, 6.40 തേങ്ങാക്കല്‍, 7.20 തേങ്ങാക്കല്‍, 7.25 എറണാകുളം, 8.20 ഏലപ്പാറ, ഒമ്പതിന്‍െറ കോട്ടയം ടൗണ്‍ ടു ടൗണ്‍, 10.30 എറണാകുളം, 2.15 എറണാകുളം ഫാസ്റ്റ് എന്നീ സര്‍വിസുകള്‍ അയക്കാത്തതും ഡിപ്പോയുടെ പ്രതിദിന വരുമാനത്തെ കാര്യമായി ബാധിക്കുന്നു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ കലക്ഷന്‍ ലഭിക്കുന്ന സര്‍വിസുകളാണിവ. സര്‍വിസുകള്‍ മുടങ്ങുന്നതുമൂലം ദിനവും പെരുവഴിയിലാകുന്നത് യാത്രക്കാരാണ്. ബസ് സമയം കണക്കാക്കി റോഡിലത്തെി കാത്തുനില്‍ക്കുമ്പോഴാണ് ബസില്ളെന്ന വിവരം അറിയുന്നത്. സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഏറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി നടത്തുന്ന സര്‍വിസുകളില്‍ ചിലത് അയക്കാതെ വരുമ്പോള്‍ ദീര്‍ഘദൂര യാത്രക്കാരും ബുദ്ധിമുട്ടിലാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.