കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍റര്‍ ഉദ്ഘാടനം ഇന്ന്

നെടുങ്കണ്ടം: കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്‍റര്‍ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ.എസ്.ആര്‍.ടി.സി സി.എം.ഡി ആന്‍റണി ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീമന്ദിരം ശശികുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, ഗതാഗത വകുപ്പ് സെക്രട്ടറി വി.എം. ഗോപാലമേനോന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കിങ്ങിണി രാജേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ലീലാമ്മ ജോസഫ്, കണ്ണന്‍ കാമരാജ്, സൂസി ആന്‍റണി, ജില്ലാ ബാങ്ക് പ്രസിഡന്‍റ് ഇ.എം. ആഗസ്തി, സണ്ണി തോമസ്, ആര്‍. സുധാകരന്‍, കെ.എം. ശ്രീകുമാര്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, പി.എന്‍. വിജയന്‍, കെ.എന്‍. മുരളി, കെ.ടി. മൈക്കിള്‍ എന്നിവര്‍ സംസാരിക്കും.നെടുങ്കണ്ടം പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിനോട് അനുബന്ധിച്ചുള്ള മുറിയിലാണ് തല്‍ക്കാലം ഓപറേറ്റിങ് സെന്‍റര്‍ പ്രവര്‍ത്തിക്കുക. പഞ്ചായത്ത് വാങ്ങി നല്‍കിയ ചെമ്പകക്കുഴിയിലെ സ്ഥലത്താണ് ഡിപ്പോയും മറ്റനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഇവിടേക്കുള്ള റോഡിന്‍െറ അറ്റകുറ്റപ്പണിക്കായി പഞ്ചായത്ത് ഫണ്ട് നീക്കിവെച്ചിട്ടുള്ളതായും കെ.എസ്.ആര്‍.ടിസിയില്‍നിന്നുള്ള അനുവാദം ലഭിക്കുന്ന മുറക്ക് നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍, ശ്യാമള വിശ്വനാഥന്‍, കെ.ആര്‍. സുകുമാരന്‍ നായര്‍, ഓമന വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.