അടിമാലി: സംവരണ വാര്‍ഡുകള്‍ ഉറപ്പായതോടെ ഇനി സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ നാളുകള്‍. പ്രതീക്ഷകള്‍ തല്ലിക്കൊഴിച്ചു വാര്‍ഡുകള്‍ മാറിമറിഞ്ഞതോടെ മുതിര്‍ന്ന നേതാക്കളെപ്പോലും എവിടെ മത്സരിപ്പിക്കുമെന്നറിയാതെ ഉഴലുകയാണ് പ്രധാന പാര്‍ട്ടികള്‍. പ്രസിഡന്‍റ് പദവി കണക്കാക്കി ഉറപ്പിച്ചിരുന്ന വാര്‍ഡുകള്‍ വനിതയായതോടെ ജില്ലയിലെ ഇടത്, വലത് മുന്നണികളിലെ പ്രമുഖ നേതാക്കള്‍വരെ വിജയസാധ്യതയുള്ള സീറ്റിനായി പരക്കം പാച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടി നിര്‍ദേശപ്രകാരം കഴിഞ്ഞതവണ മാറിനിന്ന പലര്‍ക്കും ഇക്കുറിയും സീറ്റ് ലഭിക്കാന്‍ സാധ്യതകളില്ളെന്നതാണ് യാഥാര്‍ഥ്യം. നറുക്കെടുപ്പ് കഴിഞ്ഞതോടെ കൂടുതല്‍ വെട്ടിലായിരിക്കുന്നത് നേതൃബാഹുല്യം പേറുന്ന കോണ്‍ഗ്രസാണ്. സ്വന്തം സീറ്റുകള്‍ മാറിയതോടെ സമീപ വാര്‍ഡുകളിലേക്ക് ചേക്കാറാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമം മുളയിലേ നുള്ളാനാണ് വാര്‍ഡുതല നേതാക്കള്‍. ഇതിനായി സീറ്റ് ലഭിച്ചില്ളെങ്കില്‍ വിമതനായി മത്സരിക്കുമെന്ന ഭീഷണിയും പലരും മുഴക്കിക്കഴിഞ്ഞു. എതിര്‍പക്ഷത്തുള്ള ജനസ്വാധീനമുള്ള നേതാക്കള്‍ വിമതരായി എത്തിയാല്‍ പിന്തുണ നല്‍കാമെന്ന പ്രധാന എതിര്‍പാര്‍ട്ടികളുടെ പുതിയ നയവും കോണ്‍ഗ്രസിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് നറുക്കെടുപ്പു കൂടി കഴിഞ്ഞു 30ന് ശേഷം പ്രാഥമികഘട്ട സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ഇടത്, വലത് മുന്നണികളുടെ തീരുമാനം. പലപഞ്ചായത്തുകളിലും യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടത്തെല്‍ പാര്‍ട്ടികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതി നിലപാടും എസ്.എന്‍.ഡി.പി നിലപാടുമാണ് ഇതിന് കാരണം. നിലവിലെ അംഗമായ ഭര്‍ത്താവിനു പകരം വനിതാ സംവരണമായ വാര്‍ഡില്‍ ഭാര്യക്ക് സീറ്റ് നല്‍കല്‍, ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കല്‍, ഭാര്യ മാറി ഭര്‍ത്താവ് തുടങ്ങിയ നടപടി തുടങ്ങി തെരഞ്ഞെടുപ്പ് അടിയൊഴുക്കുകള്‍ നേതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു. സമുദായ സംഘടനകള്‍, പ്രഫഷനലുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതുരംഗത്തുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ക്ക് പ്രാമുഖ്യം നല്‍കി എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന ബി.ജെ.പി നിലപാട് പ്രമുഖ മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. ഇതോടൊപ്പം പ്രാദേശിക സ്വാധീനമുള്ളവരും സ്ഥാനാര്‍ഥികളാകുന്നത് പാര്‍ട്ടികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചേക്കും. പാര്‍ട്ടി ചര്‍ച്ചകള്‍ ആരംഭിച്ചില്ളെങ്കിലും ഇരുമുന്നണിയിലും ഗ്രൂപ് ചര്‍ച്ച സജീവമായിട്ടുണ്ട്. പല വാര്‍ഡുകളിലും ഗ്രൂപ്പുകള്‍ അവകാശവാദം ഉന്നയിക്കുന്നത് വരും ദിവസങ്ങളില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കുമെന്നും സൂചനകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.