രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ രണ്ടാം ഘട്ടം ഉദ്ഘാടനം

രാജാക്കാട്: കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ രാജാക്കാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിച്ചു. ഒമ്പതു കോടി നാല്‍പത് ലക്ഷം രൂപയുടെ പദ്ധതിയാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. പുതിയ ഉറവിടം കണ്ടത്തെി 23 പദ്ധതികള്‍ നടപ്പാക്കും. കൂടാതെ മഴവെള്ള സംഭരണികളുടെ നിര്‍മാണവും പദ്ധതിവഴി നടപ്പാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബേബിലാല്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കിങ്ങിണി രാജേന്ദ്രന്‍, കെ.പി. അനില്‍, ആര്‍. ബാലന്‍പിള്ള, എന്‍.ജെ. ചാക്കോ, മുജീബ് ഇടശേരിക്കുടി, ഷാജി അമ്പാട്ട്, പി.ബി. മുരളീധരന്‍നായര്‍, കെ.എസ്. ശിവന്‍, ടി.ജി. ശശികുമാര്‍, കെ.കെ. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സംസ്ഥാന ദേശീയതലത്തില്‍ ഫോട്ടോഗ്രഫിയില്‍ 62ഓളം അവാര്‍ഡുകള്‍ നേടിയ ഫോട്ടോഗ്രാഫര്‍ അലന്‍സ് ബാബുവിനെ മന്ത്രി പൊന്നാടയണിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.