റൂട്ടുമാറി സര്‍വിസ് നടത്തുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബസ് തടഞ്ഞു

നെടുങ്കണ്ടം: റൂട്ടുമാറി സര്‍വിസ് നടത്തുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബസ് തടഞ്ഞു. കല്ലാര്‍ വഴി സര്‍വിസ് നടത്തേണ്ട മിക്ക ബസുകളും കിഴക്കേ കവലയില്‍നിന്ന് താന്നിമൂട് വഴി റൂട്ടുമാറി സര്‍വിസ് നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ എസ്.ഡി.എ സ്കൂള്‍ ജങ്ഷനില്‍ ബസ് തടഞ്ഞത്. സ്വകാര്യ ബസുകള്‍ക്ക് പുറമെ കെ.എസ്.ആര്‍.ടി.സി, തമിഴ്നാട് സര്‍ക്കാറിന്‍െറ ബസുകള്‍ തുടങ്ങി ഡസനിലധികം ബസുകള്‍ വര്‍ഷങ്ങളായി റൂട്ടു മാറിയാണ് സര്‍വിസ് നടത്തുന്നത്. രാത്രിയില്‍പോലും ബസ് കല്ലാറിലത്തൊതെ താന്നിമൂടുവഴി തിരിഞ്ഞു പോകുകയാണ്. കല്ലാര്‍-നെടുങ്കണ്ടം റൂട്ടില്‍ അഞ്ചിലധികം സ്റ്റോപ്പുകള്‍ നിലവിലുണ്ട്. ഇവിടെ കയറി ഇറങ്ങേണ്ട യാത്രക്കാരെ പാതിവഴിയില്‍ ഇറക്കിവിട്ട് ബസുകള്‍ തിരിഞ്ഞുപോകുകയാണ്. കഴിഞ്ഞ ദിവസം കല്ലാറില്‍ ഇറങ്ങേണ്ട വിദ്യാര്‍ഥിനിയെ മുണ്ടിയെരുമയില്‍ ഇറക്കിവിടുകയായിരുന്നു. അവിടെ നിന്ന് അടുത്ത ബസ് വരുന്നതുവരെ കാത്തുനിന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഈ ബസുകളിലേറെയും തൂക്കുപാലം വഴി കട്ടപ്പന, കോട്ടയം, കുമളി, ചങ്ങനാശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ബസുകളാണ്. കല്ലാറില്‍നിന്ന് വണ്ടന്‍മേട്, പുറ്റടി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ അടക്കം നൂറുകണക്കിനാളുകള്‍ ഏറെ വിഷമിക്കുകയാണ്. ഇതിനെതിരെ നിരവധി തവണ പൊലീസിലും ആര്‍.ടി ഓഫിസിലും പരാതി നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കൂടിയാണ് നാട്ടുകാര്‍ ബസ് തടഞ്ഞത്. പൊലീസ് സ്ഥലത്തത്തെിയ ശേഷമാണ് ബസ് വിട്ടയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.