തൊടുപുഴ: ലോക ഹൃദയദിനമായ സെപ്റ്റംബര്‍ 29ന് ലയണ്‍സ് ക്ളബും സെന്‍റ് മേരീസ് ആശുപത്രിയും സംയുക്തമായി സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് ഒന്നുമുതല്‍ വൈകിട്ട് നാലര വരെ ലയണ്‍സ് ക്ളബ് ഹാളിലാണ് ക്യാമ്പ്. ഇതിനുമുന്നോടിയായി നഗരത്തില്‍ റോഡ്ഷോ സംഘടിപ്പിക്കും. രാവിലെ പത്തരക്ക് റോട്ടറി ജങ്ഷനില്‍നിന്നാരംഭിച്ച് മെയിന്‍റോഡ് വഴി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനടുത്തുള്ള ലയണ്‍സ് ക്ളബ് ഹാളില്‍ റാലി അവസാനിക്കും. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. വി. അമര്‍നാഥിന്‍െറ നേതൃത്വത്തിലുള്ള റോഡ്ഷോ ഇടുക്കി പൊലീസ് ചീഫ് കെ.വി. ജോസഫ് ഫ്ളാഗ് ഓഫ്് ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദ് സന്നിഹിതനായിരിക്കും. എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ നൂറില്‍പരം ലയണ്‍സ് ക്ളബുകളെ പ്രതിനിധാനം ചെയ്ത് അംഗങ്ങള്‍ പങ്കെടുക്കും. ആയിരത്തോളം സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും എന്‍.സി.സി കാഡറ്റുകളും സ്കൗട്ടുകളും ജില്ലാ ക്രിക്കറ്റ് ക്യാമ്പംഗങ്ങളും അണിനിരക്കും. ഹൃദ്രോഗത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ വിശദമാക്കുന്ന ലഘുലേഖകള്‍ നഗരത്തില്‍ വിതരണം ചെയ്യും. കുട്ടികളുടെ ഹൃദയവൈകല്യങ്ങള്‍ നിര്‍ണയിക്കാനും തടയാനുമുള്ള പരിശീലന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന പ്രചാരണ പരിപാടികള്‍ നടത്തുമെന്ന് ഡോ. കെ. സുദര്‍ശനും ഡോ. മാത്യു എബ്രഹാമും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൃദ്രോഗ, പ്രമേഹ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് ക്യാമ്പ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 04862 250350, 9562291777 എന്നീ നമ്പറുകളിലോ ക്യാമ്പ് ഹാളിലെ കൗണ്ടറിലോ പേര് രജിസ്റ്റര്‍ ചെയ്യണം. സൗജന്യ ഇ.സി.ജി അടക്കമുള്ള പരിശോധനകള്‍ ലഭിക്കും. തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് സൗജന്യനിരക്കില്‍ അതിനുള്ള സൗകര്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.