65 കോടിരൂപയുടെ 13 ഗ്രാമീണ റോഡുകള്‍ക്ക് അനുമതി

ചെറുതോണി: പ്രധാനമന്ത്രി ഗ്രാംസഡക്ക് യോജനയില്‍പെടുത്തി ജില്ലയില്‍ 13 ഗ്രാമീണ റോഡുകള്‍ക്ക് അനുമതിയായതായി അഡ്വ. ജോയ്സ് ജോര്‍ജ് എം.പി അറിയിച്ചു. 65 കോടിരൂപ ചെലവിലാണ് 13 റോഡുകള്‍ കാന്‍റിഡേറ്റ്സ് റോഡില്‍പെടുത്തി പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിര്‍മിക്കുക. ഇതിനുള്ള ഡി.പി.ആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 13 റോഡുകളിലായി 65 കിലോമീറ്റര്‍ റോഡുകളാണ് നിര്‍മിക്കുന്നത്. ഒരുകിലോമീറ്ററിന് ശരാശരി ഒരുകോടി ചെലവില്‍ ദേശീയ നിലവാരത്തിലാണ് പുതിയറോഡുകള്‍ നിര്‍മിക്കുന്നതെന്നും എം.പി അറിയിച്ചു. പഞ്ചായത്തും റോഡുകളുടെ പേരും ദൂരവും ചുവടെ: സേനാപതി പഞ്ചായത്തില്‍ മുക്കുടില്‍ ഏഴര ഏക്കര്‍ മേലേചിന്നാര്‍ തലയങ്കാവ് റോഡ് (അഞ്ച് കി.മീ), മരിയാപുരം പഞ്ചായത്തില്‍ വിമലഗിരി ന്യൂമൗണ്ട് ഉദയാസിറ്റി റോഡ് (4.5 കി.മീ), ചക്കുപള്ളം പഞ്ചായത്തില്‍ പത്തുമുറി ചക്കുപള്ളം മേനോന്‍മേട് ആറാംമൈല്‍ റോഡ് (അഞ്ച് കി.മീ), പള്ളിവാസല്‍ പഞ്ചായത്തില്‍ കമ്പിലൈന്‍ ഉണ്ണിക്കുഴി കല്ലാര്‍റോഡ് (അഞ്ച് കി.മീ), പെരുവന്താനം പഞ്ചായത്തില്‍ ചുഴിപ്പ് നെടിയോരം തെക്കേമലറോഡ് (അഞ്ച് കി.മീ), വാഴത്തോപ്പ് പഞ്ചായത്തില്‍ തടിയമ്പാട് സെമിനാരിപ്പടി ഭൂമിയാംകുളം റോഡ് (4.5 കി.മീ), വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ മ്ളാമലഗ്ളെന്‍മേരി (അഞ്ച് കി.മീ), ഇരട്ടയാര്‍കാമാക്ഷി പഞ്ചായത്തുകളിലായി പള്ളിക്കാനം മഠത്തിപ്പടി ചെമ്പകപ്പാറ കുപ്പച്ചാംപടി മേലേചിന്നാര്‍ (അഞ്ച് കി.മീ), കൊക്കയാര്‍ പഞ്ചായത്തില്‍ 35ാം മൈല്‍ ബോയ്സ് മേലോരം അഴങ്ങാട് ആനചാരി പെരുവന്താനം റോഡ് (ആറ് കി.മീ), പീരുമേട് പഞ്ചായത്തില്‍ കീരിക്കര മൂക്കര്‍ത്താന്‍വളവ് റോഡ് (അഞ്ച് കി.മീ), കൊന്നത്തടി പഞ്ചായത്തില്‍ വട്ടക്കണ്ണിപ്പാറ കരിമല ഇല്ലിസിറ്റി ചുരുളി മന്നാക്കുടി (അഞ്ച് കി.മീ), ഏലപ്പാറ പഞ്ചായത്തില്‍ ഏലപ്പാറ ഹെലിബറിയാറോഡ് (അഞ്ച് കി.മീ), വാത്തിക്കുടി പഞ്ചായത്തില്‍ ബഥേല്‍ ഈന്തുംതടി ദൈവംമേട് മില്‍മാപടി നാലുതൂണ്‍ റോഡ് (അഞ്ച് കി.മീ) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. 65 കിലോമീറ്റര്‍ റോഡുകള്‍കൂടി നിര്‍മിക്കാന്‍ കഴിയുന്നതോടെ ജില്ലയുടെ റോഡ് വികസന രംഗത്ത് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും കൂടുതല്‍ റോഡുകള്‍ പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും എം.പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.