അടിമാലി: ഒരുമാസം മുമ്പ് ചാര്‍ജെടുത്ത ദേവികുളം തഹസില്‍ദാര്‍ക്ക് ഡിജിറ്റല്‍ സൈന്‍ ലഭിക്കാത്തതുമൂലം അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാവുന്നില്ല. ജില്ലാ ആസ്ഥാനത്തുനിന്ന് ഒപ്പ് ലഭിക്കാതെ വന്നതോടെ താലൂക്കിലെ വിവിധ വില്ളേജ് ഓഫിസുകളില്‍നിന്ന് ലഭിച്ച അപേക്ഷ തീര്‍പ്പാകാതെ കിടക്കുകയാണ്. പ്രതിദിനം നൂറിലധികം അപേക്ഷകളാണ് വിവിധ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെ താലൂക്ക് ഓഫിസില്‍ എത്തുന്നത്. ഇത്തരത്തില്‍ 4,000 സര്‍ട്ടിഫിക്കറ്റ് അപേക്ഷ തീര്‍പ്പാവാതെ കിടക്കുന്നതായി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ വ്യക്തമാക്കി. ഇതോടെ താലൂക്കിന് കീഴില്‍ ഇ-ഡിസ്ട്രിക്ട് സംവിധാനം തകരാറിലായി. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെവന്നതോടെ അപേക്ഷകരും വെട്ടിലായി. ഉദ്യോഗാര്‍ഥികള്‍, പാസ്പോര്‍ട്ട് അപേക്ഷകര്‍, കേന്ദ്ര പെന്‍ഷന്‍ ഉപയോക്താക്കള്‍ അടക്കം നൂറുകണക്കിന് പേരാണ് ദിവസവും താലൂക്ക് ഓഫിസിലത്തെി നിരാശരായി മടങ്ങുന്നത്. മിക്കയിടത്തും വില്ളേജ് ഓഫിസുകളിലാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ ഉടന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതാണെങ്കിലും ഇപ്പോള്‍ ഒരുമാസം വരെ കാത്തിരിക്കുന്ന സ്ഥിതിയുണ്ടെന്ന് അക്ഷയ സംരംഭകര്‍ പറഞ്ഞു. ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ വില്ളേജ് ഓഫിസുകളില്‍ അപേക്ഷ പരിശോധിക്കുന്നില്ല. അക്ഷയ വഴി നല്‍കിയ അപേക്ഷകളുടെ മേല്‍ വില്ളേജ് ഓഫിസുകളില്‍നിന്ന് പരിശോധനാ ഫലം (വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്) എഴുതിവാങ്ങി അപേക്ഷകന്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാമെന്ന് താലൂക്ക് അധികൃതര്‍ പറഞ്ഞു. ജീവനക്കാരുടെ വീഴ്ച മൂലം സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ നിരവധിപേര്‍ക്ക് ഇത്തവണ ഉന്നതപഠനത്തിനുള്ള അവസരം നഷ്ടമായി. ഇ-ഡിസ്ട്രിക്ട് സേവനം നടപ്പാക്കുന്നത് ജില്ലാ ഇ-ഗവേര്‍ണന്‍സ് സൊസൈറ്റിയാണ്. കലക്ടര്‍ ചെയര്‍മാനായ സൊസൈറ്റിയില്‍ മെംബര്‍ സെക്രട്ടറിക്കാണ് മേല്‍നോട്ടം. ആറുമാസമായി മെംബര്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സൊസൈറ്റിയുടെ യോഗം ചേര്‍ന്നിട്ട് ആറുമാസമായി. മെംബര്‍ സെക്രട്ടറിയെ നിയമിച്ചെങ്കില്‍ മാത്രമെ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.