മൂലമറ്റം: കുരുതിക്കളം ശ്രീഭദ്രകാളീ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് പിടിയിലായി. പത്തനംതിട്ട പുതൂര്‍പുത്തന്‍വീട്ടില്‍ ഓമനക്കുട്ടനാണ് (49) പിടിയിലായത്. ക്ഷേത്രത്തില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണത്താലി ഉരുക്കിയ നിലയില്‍ കരുനാഗപ്പള്ളിയില്‍നിന്ന് കണ്ടത്തെി. മൂലമറ്റം കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്സിന് പിന്നിലെ ഓടയിലാണ് തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്നത്. ഓടില്‍ നിര്‍മിച്ച അയ്യപ്പവിഗ്രഹവും കണ്ടെടുത്തു. അടൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ ചോദ്യംചെയ്യവെയാണ് കരുതിക്കളം ക്ഷേത്രത്തിലെ മോഷണത്തെക്കുറിച്ച് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ് ബുധനാഴ്ച കുളമാവ് പൊലീസ് കോടതിയില്‍നിന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. അയ്യപ്പന്‍െറ വെള്ളിക്കിരീടം അറക്കുളം സ്വദേശിക്ക് വിറ്റതായി പ്രതി പൊലീസില്‍ മൊഴി നല്‍കി. തെളിവെടുപ്പിനുശേഷം വ്യാഴാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.