കാലാവസ്ഥാ വ്യതിയാനം: പിടിമുറുക്കി പകര്‍ച്ചവ്യാധികള്‍

തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം മൂലം ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കുന്നു. പകര്‍ച്ചപ്പനിയാണ് (വൈറല്‍ പനി) ഏറ്റവും കൂടുതല്‍. സെപ്റ്റംബര്‍ ഒന്നു മുതല്‍ ബുധനാഴ്ച വരെ പനി ബാധിച്ച് ആശുപത്രിയിലത്തെിയവരുടെ എണ്ണം 4190 കവിഞ്ഞു. ചൊവ്വാഴ്ച മാത്രം 150പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്തെി. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 1398പേര്‍ക്ക് ചിക്കന്‍പോക്സ് പിടിപെട്ടു. കഴിഞ്ഞ ദിവസം ജില്ലയിലെ ഒരുകോളജില്‍നിന്ന് എന്‍.എസ്.എസ് ക്യാമ്പില്‍ പങ്കെടുത്ത 18 പേര്‍ക്കും ചിക്കന്‍പോക്സ് പിടിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മറയൂര്‍, പീരുമേട് ചെമ്പകപ്പാറ, ഉപ്പുതോട്, സേനാപതി, രാജാക്കാട്, ദേവികുളം എന്നിവിടങ്ങളില്‍ ചിക്കന്‍പോക്സ് വ്യാപകമാണ്. ഈവര്‍ഷം 19 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും 51 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും 55 പേര്‍ക്ക് ടൈഫോയ്ഡും സ്ഥിരീകരിച്ചു. ഫെബ്രുവരിയില്‍ ജില്ലയില്‍ ഒരു എലിപ്പനി മരണമുണ്ടായി. ഛര്‍ദി, അതിസാര രോഗങ്ങളും കുറവല്ല. ജില്ലയില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാനത്തൊഴിലാളികളായ മൂന്നുപേര്‍ മലേറിയ ബാധിച്ച് മരിച്ചിരുന്നു. ഈവര്‍ഷം രണ്ടുപേരാണ് എച്ച്1 എന്‍1 ബാധിച്ച് മരണപ്പെട്ടത്. നാലുപേര്‍ക്ക് തക്കാളിപനിയും സ്ഥിരീകരിച്ചു. ഒരു മാസം മുമ്പ് കട്ടപ്പനയില്‍ കാഞ്ചിയാര്‍ സ്വദേശിയായ യുവാവ് എലിപ്പനി മൂലം മരിച്ചു. വെയിലും മഴയും മാറിവരുന്നതിനെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ വ്യാപകമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. ദിവസേന ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കൊതുകുജന്യ രോഗങ്ങളാണ് കൂടുതലും പടരുന്നത്. ചൂടുകാലത്ത് കണ്ടുവരുന്ന ചിക്കന്‍പോക്സ് ഇപ്പോള്‍ വ്യാപകമാകുന്നത് ആരോഗ്യവകുപ്പ് അധികൃതരെയും വലക്കുന്നുണ്ട്. മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇവയൊന്നും വേണ്ടത്ര കാര്യക്ഷമമല്ളെന്ന ആക്ഷേപവും ഉയരുന്നു. എല്ലാ പഞ്ചായത്തുകളിലും ജനുവരി മുതല്‍ മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങളും സെപ്റ്റംബര്‍ മുതല്‍ മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കൊതുകിന്‍െറ ഉറവിട നശീകരണം കാര്യക്ഷമമാണെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലത്തൊറില്ല. ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കൂടുമ്പോഴും ആരോഗ്യമേഖലയില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതാണ് പ്രധാന പ്രശ്നം. സ്പെഷലിസ്റ്റുകളടക്കം 30ഓളം ഡോക്ടര്‍മാരുടെ കുറവ് ജില്ലയിലുണ്ട്. നിലവിലുള്ളവര്‍ കൂടുതല്‍ ജോലി ചെയ്താണ് കുറവ് പരിഹരിക്കുന്നത്. കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ നല്‍കണമെന്നാണ് നിര്‍ദേശമെങ്കിലും അങ്ങനെ സൗകര്യമുള്ള ഒരു കേന്ദ്രം പോലും ജില്ലയിലില്ല. പല ആരോഗ്യ കേന്ദ്രത്തിലും ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഡോക്ടര്‍ എത്തുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. തൊടുപുഴ, നെടുങ്കണ്ടം, അടിമാലി താലൂക്ക് ആശുപത്രികളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. രോഗിയുമായി എത്തുന്നവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയാണ്. പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.