വിസ്മയക്കാഴ്ചയൊരുക്കുന്ന ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ അവഗണനയില്‍

അടിമാലി: തെക്കിന്‍െറ കശ്മീരായി അറിയപ്പെടുന്ന മൂന്നാറില്‍ സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കുന്ന ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ അവഗണനയില്‍. ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിക്കാന്‍ വിനോദസഞ്ചാരവകുപ്പ് കൂട്ടാക്കുന്നില്ല. ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമാണ് ഇവിടം. വര്‍ഷകാലത്താണ് ജലപാതങ്ങള്‍ കൂടുതല്‍ സജീവമാകുന്നത്. കടുത്ത വേനലില്‍ നീരൊഴുക്ക് നിലച്ച് വെള്ളച്ചാട്ടങ്ങള്‍ അപ്രത്യക്ഷമാകുമെങ്കിലും അനവധി സഞ്ചാരികള്‍ വേനല്‍ക്കാലത്തും ഇവിടെയത്തൊറുണ്ടെന്നത് പ്രത്യേകതയാണ്. വെള്ളച്ചാട്ടങ്ങള്‍ക്കു സമീപം ഗാലറികള്‍ നിര്‍മിച്ചു മോടിപിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വിനോദസഞ്ചാര വകുപ്പ് ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അപകടങ്ങള്‍ തടയാന്‍ ബോര്‍ഡുകളുമില്ല. കമ്പിലൈന്‍ മലമുകളില്‍നിന്ന് ഒഴുകിയത്തെുന്ന ചീയപ്പാറ വെള്ളച്ചാട്ടം ദേശീയപാതയെ തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്. ഇതുകൊണ്ടുതന്നെ ഇവിടെയത്തെുന്ന സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിനരികെനിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും കുളിക്കുന്നതിനും ഏറെ സമയം ചെലവഴിക്കാറുണ്ട്. വര്‍ഷകാലങ്ങളില്‍ വന്‍തോതിലുള്ള വെള്ളമൊഴുക്കാണ് ഇവിടെയുള്ളത്. വാളറ വെള്ളച്ചാട്ടം ദേശീയപാതയില്‍നിന്ന് മാറിയുള്ള കാഴ്ചയാണ് സമ്മാനിക്കുന്നതെങ്കിലും പാതയോരത്തുനിന്ന് ചിത്രങ്ങള്‍ പകര്‍ത്താനത്തെുന്നവരുടെ തിരക്ക് ഏറെയാണ്. വിദേശികള്‍ ഉള്‍പ്പെടെയുള്ള സാഹസികര്‍ പാറക്കെട്ടുകളിലൂടെ ഇറങ്ങി വെള്ളച്ചാട്ടത്തിനടുത്തേക്കുപോകുന്നത് പലപ്പോഴും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ കണ്ടാസ്വദിക്കാനത്തെുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ വിനയാകുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്. ചീയപ്പാറയില്‍ നാലു വര്‍ഷം മുമ്പ് സഞ്ചാരികള്‍ക്കായി വനംവകുപ്പ് ശുചിമുറികള്‍ പണിതെങ്കിലും ചീയപ്പാറ ദുരന്തത്തോടനുബന്ധിച്ച് ഇത് നാശത്തിലായി. ദേശീയപാത വഴി കോതമംഗലത്തുനിന്ന് ചീയപ്പാറയിലത്തെുന്ന സഞ്ചാരികള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനായി കിലോമീറ്ററുകള്‍ ദൂരത്തുള്ള അടിമാലിയില്‍ എത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.