തൊടുപുഴ: റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ റോഡില്‍ ഇറങ്ങി. തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്, ജെ.ആര്‍.സി വിദ്യാര്‍ഥികളാണ് റോഡ് സുരക്ഷാ സര്‍വേയുമായി രംഗത്തത്തെിയത്. നഗരത്തില്‍ വരുത്തേണ്ട ട്രാഫിക് പരിഷ്കാരങ്ങള്‍ അധികാരികളുടെ മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. പൊതുജനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍െറ ഭാഗമായി 200 ഓളം വിദ്യാര്‍ഥികളാണ് സര്‍വേയുമായി എത്തിയത്. യാത്രക്കാരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ ശേഖരിച്ചു. 50 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി നല്‍കിയാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചത്. നഗരത്തില്‍ ധന്വന്തരി ജങ്ഷന്‍, സിവില്‍ സ്റ്റേഷന്‍ പരിസരം, ടൗണ്‍ ഹാള്‍ കാഡ്സ് ജങ്ഷന്‍, പുതിയ പാലം, കോതായിക്കുന്ന് ബൈപാസ് എന്നിങ്ങനെ ആറു കേന്ദ്രങ്ങളിലായാണ് സര്‍വേ നടത്തിയത്. വ്യത്യസ്ത സമയങ്ങളില്‍ പ്രധാന റോഡുകളിലൂടെ ഓടുന്ന ഭാര വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, ഓട്ടോ, കാര്‍ എന്നിവയുടെ എണ്ണമെടുത്താണ് വാഹന സാന്ദ്രത കണക്കാക്കിയത്. ആയിരത്തോളം പേരില്‍നിന്ന് വിദ്യാര്‍ഥികള്‍ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ കുട്ടികളെ സഹായിക്കാന്‍ ‘എന്‍ഡോസള്‍ഫാന്‍ കുട്ടികള്‍ക്കൊരു കൈത്താങ്ങ്’ ഫണ്ട് ശേഖരണവും നടത്തി. റോഡ് സുരക്ഷാ സര്‍വേയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എ.എം. ഹാരിദ് നിര്‍വഹിച്ചു. എന്‍ഡോസള്‍ഫാന്‍ കുട്ടികള്‍ക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം ട്രാഫിക് എസ്.ഐ മുരളീധരന്‍ നായര്‍ നിര്‍വഹിച്ചു. ജോ. ആര്‍.ടി.ഒ ജോളി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ പി.എം. ദേവസ്യാച്ചന്‍, അധ്യാപകരായ ഷിന്‍റോ ജോര്‍ജ്, അനീഷ് ജോര്‍ജ്, പി.ടി.എ പ്രസിഡന്‍റ് ഷാജി വര്‍ഗീസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബിന്ദു കെ. ഒലിയപ്പുറം, സി. ഷിജി, ടിഷ ജോസ്, ജിന്‍സ് കെ. ജോസ്, ധന്യ രാജേഷ്, പി. ആശ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സര്‍വേക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.