ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജനം: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തൊടുപുഴ: ജില്ലാ പഞ്ചായത്തിന്‍െറ വാര്‍ഡുകള്‍ വിഭജിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഈ നിര്‍ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളുമുണ്ടെങ്കില്‍ 26ന് മുമ്പ് ഡീലിമിറ്റേഷന്‍ കമീഷന്‍ സെക്രട്ടറി, കലക്ടര്‍ തുടങ്ങിയവരുടെ മുമ്പാകെ നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. എന്തെങ്കിലും രേഖകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആയതിന്‍െറ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. അടിമാലി നിയോജക മണ്ഡലത്തില്‍ അടിമാലി ബ്ളോക് പഞ്ചായത്തിന്‍െറ കീഴിലുള്ള വാളറ, മച്ചിപ്ളാവ്, ചെങ്കുളം, വെള്ളത്തൂവല്‍, ഇരുന്നൂറേക്കര്‍, ദേവിയാര്‍ തുടങ്ങിയ നിയോജക മണ്ഡലങ്ങളും മൂന്നാര്‍ മണ്ഡലത്തില്‍ അടിമാലി, ദേവികുളം എന്നീ ബ്ളോക് പഞ്ചായത്തുകളുടെ കീഴിലുള്ള കല്ലാര്‍, പള്ളിവാസല്‍, മൂന്നാര്‍, ശിവന്മല, മാങ്കുളം, നല്ലതണ്ണി, ഇടമലക്കുടി എന്നീ നിയോജക മണ്ഡലങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ദേവികുളം മണ്ഡലത്തില്‍ ദേവികുളം ബ്ളോക് പഞ്ചായത്തിലെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മാട്ടുപ്പെട്ടി, ചിന്നക്കനാല്‍, ദേവികുളം എന്നീ നിയോജക മണ്ഡലങ്ങളും രാജാക്കാട് നിയോജകമണ്ഡലത്തില്‍ നെടുങ്കണ്ടം, അടിമാലി, ദേവികുളം എന്നീ ബ്ളോക് പഞ്ചായത്തുകളിലെ രാജാക്കാട്, എന്‍.ആര്‍ സിറ്റി, രാജകുമാരി, ബൈസണ്‍വാലി, ടീ കമ്പനി, ആനയിറങ്കല്‍, ശാന്തന്‍പാറ എന്നീ നിയോജക മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. മുരിക്കാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇടുക്കി, അടിമാലി, ബ്ളോക്കുകളിലെ മുരിക്കാശ്ശേരി, പടമുഖം, തോപ്രാംകുടി, കൊന്നത്തടി, മുനിയറ, കമ്പിളിക്കണ്ടം എന്നീ മണ്ഡലങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നെടുങ്കണ്ടം നിയോജക മണ്ഡലത്തില്‍ നെടുങ്കണ്ടം, കട്ടപ്പന ബ്ളോക്കുകളിലെ സേനാപതി, ചെമ്മണ്ണാര്‍, പാറത്തോട്, നെടുങ്കണ്ടം, പൊന്നാമല, ഇരട്ടയാര്‍ എന്നിവയും പാമ്പാടുംപാറ നിയോജക മണ്ഡലത്തില്‍ കട്ടപ്പന, നെടുങ്കണ്ടം ബ്ളോക്കുകളിലെ കൊച്ചറ, തൂക്കുപാലം, രാമക്കല്‍മേട്, കമ്പംമേട്, ബാലഗ്രാം, പാമ്പാടുംപാറ എന്നിവയും ഉള്‍പ്പെടുന്നു. വണ്ടന്മേട് നിയോജക മണ്ഡലത്തില്‍ അഴുത, കട്ടപ്പന ബ്ളോക്കുകളിലെ ചെങ്കര, കുമളി, വണ്ടന്മേട്, കടശ്ശിക്കടവ്, ചക്കുപള്ളം, ആനവിലാസം എന്നീ മണ്ഡലങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ നിയോജക മണ്ഡലത്തില്‍ അഴുത ബ്ളോക്കിലെ തേങ്ങാക്കല്ല്, സ്പ്രിങ് വാലി, വണ്ടിപ്പെരിയാര്‍, മഞ്ചുമല, പട്ടുമല എന്നിവയും വാഗമണ്‍ നിയോജക മണ്ഡലത്തില്‍ അഴുത, കട്ടപ്പന ബ്ളോക്കുകളിലെ വാഗമണ്‍, പീരുമേട്, അമലഗിരി, പെരുവന്താനം, കൊക്കയാര്‍, പശുപ്പാറ എന്നിവയും ഉപ്പുതറ നിയോജക മണ്ഡലത്തില്‍ അഴുത, കട്ടപ്പന ബ്ളോക്കുകളിലെ ഏലപ്പാറ, കാഞ്ചിയാര്‍, കല്‍ത്തൊട്ടി, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, വളകോട് എന്നിവയും ഉള്‍പ്പെടുന്നു. മൂലമറ്റം നിയോജക മണ്ഡലത്തില്‍ ഇളംദേശം, ഇടുക്കി ബ്ളോക്കുകളിലെ പൂമാല, വെള്ളിയാമറ്റം, കുടയത്തൂര്‍, ആലക്കോട്, പന്നൂര്‍, മൂലമറ്റം, കുളമാവ് എന്നീ നിയോജകമണ്ഡലങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കരിങ്കുന്നം നിയോജക മണ്ഡലത്തില്‍ തൊടുപുഴ ബ്ളോക്കിലെ ഇടവെട്ടി, തെക്കുംഭാഗം, മുട്ടം, തുടങ്ങനാട്, കരിങ്കുന്നം, മ്രാല, പുറപ്പുഴ, വഴിത്തല, നെടിയശ്ശാല, അരിക്കുഴ, മണക്കാട് എന്നിവയും കരിമണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ ഇളംദേശം, തൊടുപുഴ ബ്ളോക്കുകളിലെ ചീനിക്കുഴി, ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, വണ്ടമറ്റം, കോടിക്കുളം, കുമാരമംഗലം, ഏഴല്ലൂര്‍ എന്നിവയും പൈനാവ് നിയോജകമണ്ഡലത്തില്‍ ഇടുക്കി, കട്ടപ്പന ബ്ളോക്കുകളിലെ കാമാക്ഷി, തങ്കമണി, മരിയാപുരം, പൈനാവ്, വാഴത്തോപ്പ്, ചെമ്പകപ്പാറ എന്നിവയും മുള്ളരിങ്ങാട് നിയോജക മണ്ഡലത്തില്‍ ഇളംദേശം, ഇടുക്കി ബ്ളോക്കുകളിലെ വണ്ണപ്പുറം, മുള്ളരിങ്ങാട്, കാളിയാര്‍, പഴയരിക്കണ്ടം, കഞ്ഞിക്കുഴി, ചുരുളി എന്നീ നിയോജക മണ്ഡലങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.