തൊടുപുഴ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ വാഗ്ദാനം വിശ്വസിച്ച് കടംവാങ്ങിയ പണം കൊണ്ട് വീട് നിര്‍മിച്ച് കടക്കെണിയിലായിരിക്കുകയാണ് ഒരു കുടുംബനാഥന്‍. പോളിയോ ബാധിച്ച് രണ്ടുകാലും തളര്‍ന്ന ഉടുമ്പന്നൂര്‍ കാവിശേരില്‍ മോഹനനാണ് മുഖ്യമന്ത്രിയുടെ കരുണ കാത്തുകഴിയുന്നത്. 2013 ഡിസംബര്‍ ഒമ്പതിന് തൊടുപുഴയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മോഹനന്‍െറ ജീവിത പ്രയാസങ്ങള്‍ കേട്ട മുഖ്യമന്ത്രി കുടുംബത്തിന് വീട് വെക്കാന്‍ രണ്ടു ലക്ഷം രൂപ അനുവദിച്ചു. 2014 നവംബറിലാണ് പഞ്ചായത്തില്‍നിന്ന് ഇതിനുള്ള അനുമതി ലഭിച്ചു. പലരോടും കടംവാങ്ങി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച സമയത്ത് തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ അനുവദിച്ച പണം ലഭിക്കുമ്പോള്‍ പ്രതിഫലം നല്‍കാം എന്ന ഉറപ്പിലാണ് പണിക്കാര്‍ വീടുപണി പൂര്‍ത്തിയാക്കിയത്. മൂന്നു ലക്ഷത്തിലേറെ തുക ചെലവായെങ്കിലും 97,500 രൂപ മാത്രമാണ് മോഹനന് ബ്ളോക് പഞ്ചായത്ത് അനുവദിച്ചത്. മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത ബാക്കി തുക എപ്പോള്‍ ലഭിക്കുമെന്ന് യാതൊരു അറിവുമില്ല. നിരവധി തവണ ബ്ളോക് പഞ്ചായത്ത് അധികൃതരെ ചെന്നുകണ്ടെങ്കിലും ബാക്കി പണം ലഭ്യമാക്കാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞ പ്രകാരമുള്ള തുക എത്തിയില്ളെന്നും ലഭ്യമാകുമ്പോള്‍ മാത്രമേ വിതരണം ചെയ്യാനാകൂ എന്നുമാണ് അധികൃതര്‍ പറയുന്നത്. ഈ വര്‍ഷം നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഉടുമ്പന്നൂരില്‍ ഭവന നിര്‍മാണ പദ്ധതി ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി എത്തിയപ്പോഴും നിവേദനം നല്‍കി. ഇപ്പോള്‍ കടക്കാരെ പേടിച്ച് കഴിയുകയാണ് മോഹനനും കുടുംബവും. ലോട്ടറി വില്‍പനയാണ് ജോലി. ഭാര്യയും മൂന്നാം ക്ളാസുകാരനായ മകനും അസുഖബാധിതയായ മാതാവും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.