തൊടുപുഴ: രണ്ടു കോടിയിലേറെ രൂപ ചെലവഴിച്ച് അടിമാലി പഞ്ചായത്ത് നിര്‍മിച്ച ഓഫിസ് സമുച്ചയം ഭരണസമിതി അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന സഹകരണ സ്ഥാപനങ്ങള്‍ തുച്ഛമായ വാടകക്ക് രഹസ്യമായി സ്വന്തമാക്കി. പരസ്യലേലം നടത്താതെ മുറികള്‍ തീരെക്കുറഞ്ഞ വാടകക്ക് നല്‍കുകയായിരുന്നു. ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് രഹസ്യലേലത്തിലൂടെ ഭരണസമിതി അംഗങ്ങള്‍ സ്വന്തമായി നേതൃത്വം നല്‍കുന്ന സഹകരണ സ്ഥാപനങ്ങളുടെയും മറ്റും പേരില്‍ മുറികള്‍ തട്ടിയെടുത്തത്. പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് വഴി എസ്റ്റിമേറ്റ് തയാറാക്കി നിര്‍മിച്ച മൂന്നു നില കെട്ടിടമാണ് ഇത്. മൂന്നു നിലയിലായി 40 മുറികളും കോണ്‍ഫറന്‍സ് ഹാളും ഓഫിസും കച്ചവട സ്ഥാപനങ്ങളുടെ മുറികളുമുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ 26,000 ചതുരശ്ര അടി വരുന്ന കെട്ടിടമാണിത്. നേരത്തേ രണ്ടു പ്രാവശ്യം വന്‍തുകക്ക് പരസ്യലേലം നടത്താന്‍ പരസ്യം നല്‍കി നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, താങ്ങാന്‍ കഴിയാത്ത വാടകയായതിനാല്‍ ആരും ലേലം കൊണ്ടില്ല. മുന്‍ എല്‍.ഡി.എഫ് ഭരണസമിതി അധികാരത്തിലിരുന്ന 2008 ഏപ്രില്‍ 16 നാണ് പുതിയ ഓഫിസ് കെട്ടിടത്തിന് ടെന്‍ഡര്‍ ചെയ്തത്. 15 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഒരു കോടി 25 ലക്ഷം രൂപക്ക് ടെന്‍ഡര്‍ ചെയ്തു. 2009 ജനുവരി 18ന് കെട്ടിടത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും നിര്‍മാണ വസ്തുക്കളുടെ വില വര്‍ധനയും മറ്റു സാങ്കേതിക കാരണങ്ങളാലും നിര്‍മാണം മുടങ്ങി. ഗ്രൗണ്ട് ഫ്ളോറിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 74 ലക്ഷം വേണ്ടി വന്നു. കരാര്‍ പ്രകാരം 2010 ഒക്ടോബര്‍ പത്തിന് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന യു.ഡി.എഫ് ഭരണസമിതിയുടെ നിര്‍ദേശപ്രകാരം 2010 സെപ്റ്റംബറില്‍ പുനരാരംഭിക്കുകയും ചെയ്തു. 2012 മാര്‍ച്ചില്‍ കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കി പഞ്ചായത്തിന് കൈമാറി. 87 ലക്ഷത്തിന്‍െറ അധിക ബാധ്യത ഉണ്ടായത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് പരസ്യലേലത്തിന് നടപടി ആയെങ്കിലും അധിക തുകയായതിനാല്‍ ആരും ലേലം കൊണ്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.