പീരുമേട്ടില്‍ ലക്ഷങ്ങളുടെ വഴിവിളക്കുകള്‍ നശിക്കുന്നു

പീരുമേട്: ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം വാങ്ങിയ തെരുവുവിളക്കുകള്‍ ഉപയോഗശൂന്യമായി നശിക്കുന്നു. ഓഫിസില്‍ കൂട്ടിയിട്ട 200ല്‍പരം വിളക്കുകളാണ് നശിക്കുന്നത്. 2013-14 സാമ്പത്തിക വര്‍ഷം മൂന്നുലക്ഷത്തില്‍പരം രൂപ ചെലവഴിച്ചാണ് വാങ്ങിയത്. പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ സ്ഥാപിക്കാന്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വാങ്ങിയ വിളക്കുകളുടെ പരിപാലനവും സ്വകാര്യ കമ്പനിക്കാണ്. അറ്റകുറ്റപ്പണിക്ക് പണം വകയിരുത്തിയിട്ടുണ്ടെങ്കിലും നടക്കുന്നില്ല. 2012ല്‍ സ്ഥാപിച്ച വഴിവിളക്കുകളില്‍ കേടായ ബള്‍ബുകള്‍ പുന$സ്ഥാപിക്കാന്‍ വാങ്ങിയ ബള്‍ബുകളും ഓഫിസില്‍ കൂട്ടിയിട്ടിരിക്കുകയാണ്. വഴിവിളക്ക് സ്ഥാപിക്കാനും അറ്റകുറ്റപ്പണിക്കും ഭരണസമിതി തീരുമാനിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ തുടര്‍നടപടി സ്വീകരിക്കുന്നില്ളെന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു. വഴിവിളക്കുള്‍ പ്രകാശിക്കാത്തതിനാല്‍ താലൂക്ക് ആസ്ഥാനമായ പീരുമേട്, പാമ്പനാര്‍, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങള്‍ ഇരുട്ടിലാണ്. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായ മേഖലകളില്‍ തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.