തൊടുപുഴ: കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കി ജലസമൃദ്ധിയിലേക്ക് ചുവടുവെക്കുകയാണ് ഉടുമ്പന്നൂര്‍ പഞ്ചായത്ത്. ജലനിധി പദ്ധതിയിലൂടെ നിര്‍മാണം പൂര്‍ത്തിയാക്കിയ എട്ട് കുടിവെള്ള പദ്ധതികളാണ് കഴിഞ്ഞദിവസം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തത്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തിന്‍െറ ആശങ്കകള്‍ക്ക് ഇതോടെ ഒരു പരിധിവരെ വിരാമമായി. ജലനിധി പദ്ധതി പ്രകാരം 28 പ്രോജക്ടുകളാണ് ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളിലായി ആരംഭിച്ചത്. 5.50 കോടി രൂപയാണ് പദ്ധതിയുടെ ആകെ അടങ്കല്‍ തുക. 1514 കുടുംബങ്ങളിലെ 7000ത്തോളം അംഗങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതില്‍ കുളപ്പാറ, കപ്പിലാംകാട്, ശേഖരത്തുപാറ, ഇരുകല്ല്, ഒലിവിരിപ്പ്, ചേലക്കാട്, മഞ്ചിക്കല്ല്, ഉടുമ്പന്നൂര്‍ എന്നീ എട്ട് പദ്ധതികളാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്. ഇതുവഴി 460 കുടുംബങ്ങളിലെ 2300ഓളം അംഗങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകും. മറ്റുള്ള പദ്ധതികളുടെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാകുകയാണ്. കമീഷന്‍ ചെയ്യുന്ന മുറക്ക് ഇവയും ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. നവംബറോടെ മുഴുവന്‍ പ്രോജക്ടുകളും പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. പദ്ധതി ചെലവിന്‍െറ 75 ശതമാനം സര്‍ക്കാര്‍ വഹിക്കും. 15 ശതമാനം പഞ്ചായത്തും പത്ത് ശതമാനം ഗുണഭോക്തൃ കുടുംബങ്ങളുമാണ് ചെലവ് വഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.