ബൈസണ്‍വാലി: നടപ്പുവഴിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ നേതൃത്വത്തില്‍ രാത്രി വീടുകയറി ആക്രമിച്ച് ഗൃഹനാഥനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. ബൈസണ്‍വാലി പൊട്ടന്‍കാട് പമ്പുഹൗസ് സ്വദേശി പുത്തന്‍പുരയില്‍ ശശിക്കും കുടുംബാംഗങ്ങള്‍ക്കുമാണ് ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. ഇവര്‍ നിലവില്‍ അടിമാലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാളുകളായി ശശിയും അയല്‍വാസിയായ പ്ളാമൂട്ടില്‍ ജോസഫും തമ്മില്‍ നടപ്പുവഴിയെ ചെല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതാണ്. ശശിയുടെ സ്ഥലത്തിന് നടുവിലൂടെയാണ് നിലവില്‍ നടപ്പുവഴിയുള്ളത് ഇത് മാറ്റി അരികില്‍കൂടി വഴിനല്‍കാമെന്ന് പറഞ്ഞതുമുതലാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാകുന്നത്. വഴിമാറ്റാന്‍ അനുവദിക്കില്ളെന്നും മാത്രവുമല്ല വഴി വീതികൂട്ടി നിര്‍മിക്കണമെന്നും ജോസഫ് ആവശ്യപ്പെടുകയും തുടര്‍ന്ന് ഇത് തര്‍ക്കത്തില്‍ എത്തുകയുമായിരുന്നു. പ്രശ്നം രൂക്ഷമായതോടെ ബൈസണ്‍വാലി പഞ്ചായത്തിലും രാജാക്കാട് പൊലീസിലും ശശി പരാതി നല്‍കുകയും ഇതിന്‍െറ അടിസ്ഥാനത്തില്‍ ചര്‍ച്ചക്ക് വിളിക്കുകയും ചെയ്ത സാചര്യത്തിലാണ് ശനിയാഴ്ച വൈകീട്ട് ആറോടെ വീട്ടിലേക്ക് വന്ന ശശിയുടെ മകന്‍ അരുണിനെ ജോസഫും മറ്റ് ആളുകളും ചേര്‍ന്ന് വീട്ടിലേക്കുള്ള നടപ്പുവഴിയില്‍വെച്ച് മര്‍ദിക്കുന്നത്. മര്‍ദിച്ച് അവശനാക്കിയ ശേഷം ഇവര്‍ മടങ്ങുകയായിരുന്നു. തുടര്‍ന്ന് അരുണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഇവരുടെ സഹായത്തോട അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീട് രാത്രി എട്ടോടെ ജോസഫും എട്ടോളം ആളുകളും ശശിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും വീട്ടിലുള്ള സാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയും കുട്ടികളെയും സ്ത്രീകളെയുമടക്കം ആക്രമിക്കുകയുമായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഇവര്‍ പറഞ്ഞു. മര്‍ദനത്തില്‍ ശശിയുടെ ഭാര്യ ആനന്ദവല്ലി, മരുമകള്‍ സ്വപ്ന, കുട്ടികള്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടയില്‍ ആനന്ദവല്ലിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും വീട്ടില്‍നിന്ന് പണം അപഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. മാത്രവുമല്ല മുമ്പ് തടിപ്പണിക്കാരനായിരുന്ന ശശി മരപ്പണിക്കിടെ അപകടം പറ്റി സ്പൈനല്‍കോഡിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് കൈകള്‍ക്ക് സ്വാധീനക്കുറവുണ്ടായി ചികിത്സയിലുമാണ്. ഈ സാഹചര്യത്തിലാണ് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ ഇവര്‍ നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.