മുല്ലക്കാനത്ത് ആദ്യമായി മുഖ്യമന്ത്രിയത്തെി; റോഡും വൈദ്യുതിയും ബോട്ടും യാഥാര്‍ഥ്യമായി

മൂലമറ്റം: ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കാന്‍ മടിച്ചിരുന്ന ഒറ്റപ്പെട്ട ഗ്രാമത്തില്‍ ആദ്യമായി എത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാനായി ഗ്രാമവാസികള്‍ ഒഴുകിയത്തെി. ചക്കിമാലി, മുല്ലക്കാനം, ഉറുമ്പള്ള് പ്രദേശത്തെ ഗ്രാമങ്ങളില്‍നിന്ന് നൂറുകണക്കിനാളുകളാണ് മുല്ലക്കാനത്തത്തെിയത്. പ്രദേശത്തെ വൈദ്യുതീകരണത്തിന്‍െറ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ഒറ്റപ്പെട്ട ഗ്രാമങ്ങളായ മുല്ലക്കാനം, ചക്കിമാലി, ഉറുമ്പള്ള്്, കപ്പക്കാനം തുടങ്ങിയ ഇടങ്ങളില്‍ താമസിക്കുന്നവരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ ഉളുപ്പൂണി കുളമാവ് റോഡ്, മൂലമറ്റം കോട്ടമല റോഡ് എന്നിവ യാഥാര്‍ഥ്യമാക്കാനും എന്‍ജിന്‍ തകരാറുമൂലം കരയിലായ ബോട്ടിന്‍െറ തകരാറുകള്‍ മാറ്റി ബോട്ട് സര്‍വിസ് പുനരാരംഭിക്കാനും നടപടിയായി. ഉളുപ്പൂണി കവലയില്‍ ആറ് കിലോമീറ്റര്‍ കാട്ടുറോഡിലൂടെ ഏറെ കഷ്ടപ്പെട്ട് യാത്രചെയ്താണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയില്‍ എത്തിയത്. ‘വികസനം തീരെയത്തെിയിട്ടില്ലാത്ത ഈ പ്രദേശത്തത്തെി ഇവിടെയുള്ളവരുടെ ദുരിതം നേരില്‍ക്കാണാന്‍ കഴിഞ്ഞതിലും ഇവിടെയുള്ളവരെ സഹായിക്കുന്നതിനും ഏറെ സന്തോഷമുണ്ട്. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രത്യേക താല്‍പര്യം എടുത്താണ് ഇവിടെ വൈദ്യുതി എത്തിച്ചത്. പണി പൂര്‍ത്തിയായപ്പോള്‍ പ്രതിഭാ പാട്ടീല്‍ തന്നോട് ഇതിന്‍െറ ഉദ്ഘാടനം നടത്തണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവിടെ എത്തിയത് -മുഖ്യമന്ത്രി പറഞ്ഞു. ഉളുപ്പൂണി കുളമാവ് റോഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, കപ്പക്കാനം ഊരുമൂപ്പന്‍ പി.കെ. മോഹനന്‍, സന്തോഷ് കുളമാവ് എന്നിവര്‍ മുഖ്യവനപാലകനായ ഡോ. ബി.എസ്. കോറിയുമായി ചര്‍ച്ചനടത്തിയിരുന്നു. തുടര്‍ന്ന് റോഡ് അനുവദിക്കുന്നതിന് കോട്ടയം ഡി.എഫ്.ഒക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വേഗത്തിലാക്കാന്‍ വേണ്ട നടപടി എടുക്കുമെന്നും കപ്പക്കാനംകാരുടെ ഏത് ആവശ്യങ്ങള്‍ക്കും തന്നെ സമീപിക്കാമെന്നും ഇതിന് മുന്‍ഗണന നല്‍കുമെന്നും റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയോട് മുഖ്യമന്ത്രി പറഞ്ഞു. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബ്രിജിത് സിറിയക്, ചിത്ര എം. രാജന്‍, ബിന്ദു ഷാജി, ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, ശശി കടപ്ളാക്കല്‍, ഉഷ ഗോപിനാഥ്, ഫാ. രാജന്‍, കെ.എസ്.ഇ ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.