മറയൂര്‍ കെ.എസ്.ഇ.ബി ഓഫിസില്‍ വൈദ്യുതി ചാര്‍ജ് സ്വീകരിക്കാന്‍ ആളില്ല

മറയൂര്‍: മറയൂര്‍ മോഡല്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ പ്രവര്‍ത്തന സമയത്ത് വൈദ്യുതി ബില്‍ സ്വീകരിക്കാന്‍ ആളില്ല. കഴിഞ്ഞ ദിവസം മൂന്നുമണിക്കുശേഷം വൈദ്യുതി ബില്ല് സ്വീകരിക്കുന്നതിന് ജീവനക്കാരില്ലാത്തതിനാല്‍ കാഷ് കൗണ്ടര്‍ പൂട്ടിയിരിക്കുകയായിരുന്നു. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി ബില്‍ അടയ്ക്കുന്നതിനായി ഓഫിസ് സൗകര്യം ഉണ്ടായിരിക്കണമെന്നാണ് കെ.എസ്.ഇ.ബി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, മിക്ക ദിവസങ്ങളിലും മറയൂര്‍ സെക്ഷനിലെ ഉപഭോക്താക്കള്‍ക്ക് മൂന്നുമണിക്ക് ശേഷം ബില്‍ അടയ്ക്കാന്‍ അവസരം ലഭിക്കുന്നില്ല. തിങ്കളാഴ്ച ബില്ല് തീയതി അവസാനിക്കുന്ന ഉപഭോക്താക്കളില്‍ മൂന്നുമണിക്ക് ശേഷം എത്തിയവര്‍ നിരാശരായി മടങ്ങി. ഇവര്‍ ഇനി ഫൈന്‍ ചേര്‍ത്ത് അടയ്ക്കേണ്ടിവരും. ജീവനക്കാരുടെ വീഴ്ച കാരണം ഉപഭോക്താവ് അധിക ഫൈന്‍ അടയ്ക്കേണ്ട സ്ഥിതിവിശേഷമാണ് വന്നിരിക്കുന്നത്. ബില്‍ അടയ്ക്കാനത്തെിയപ്പോള്‍ ഓഫിസ് തുറന്നെങ്കിലും ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല. വൈകീട്ട് അഞ്ചുമണിക്കത്തെിയ ജീവനക്കാരന്‍ ഇന്ന് മൂന്നുമണിവരെ മാത്രമേ ബില്‍ സ്വീകരിക്കൂയെന്നും വട്ടവടയില്‍ കലക്ഷന് ജീവനക്കാര്‍ പോയിരിക്കുകയാണെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.