നെടുങ്കണ്ടം: അങ്കണവാടിയില്‍ അയക്കാന്‍ ഒരുക്കിനിര്‍ത്തിയ ശേഷം അലക്കിവെച്ച തുണി വിരിച്ചുകൊണ്ടു നില്‍ക്കവെയാണ് മാതാപിതാക്കളെ തനിച്ചാക്കി പിഞ്ചോമനകള്‍ മരണത്തെ പുല്‍കിയത്. മക്കളെ കാണാതായപ്പോള്‍ മാതാവിന്‍െറ വിചാരം കുട്ടികള്‍ മുന്നോട്ടു നടന്നു കാണുമെന്നായിരുന്നു. പിന്നാലെ അല്‍പം താഴെയത്തെി നോക്കിയപ്പോഴാണ് ഏലത്തോട്ടത്തിലെ കുളത്തില്‍ ഒരു കുട്ടി പൊങ്ങിക്കിടക്കുന്നതായി കണ്ടത്. മാവടി കുടിയിരുപ്പില്‍ സുനില്‍-റെനീന ദമ്പതികളുടെ മക്കളായ അനുമോളും അപ്പുവുമാണ് കുളത്തില്‍വീണ് മരിച്ചത്. കുളത്തില്‍നിന്ന് മാതാവ് ഒരു കുട്ടിയെ പുറത്തെടുത്തു കിടത്തിയശേഷം അയല്‍വാസികളെ വിളിച്ചുവരുത്തിയാണ് മറ്റെ കുട്ടിയെ കണ്ടെടുത്തത്. വീട്ടില്‍ മാത്രമല്ല അയല്‍ വിട്ടിലെയും പൊന്നോമനയായിരുന്നു അനുമോള്‍. ശനിയാഴ്ച മാതാവിനൊപ്പം അയല്‍വീട്ടിലത്തെിയ അനുമോള്‍ അവിടെ കിടന്നുറങ്ങണമെന്ന് വാശിപിടിച്ച് അവിടെ കിടക്കുകയായിരുന്നു. ഉറങ്ങിയതിനുശേഷമാണ് വീട്ടിലേക്ക് എടുത്തുകൊണ്ടുപോയത്. ഞായറാഴ്ച ദിവസങ്ങളില്‍ പള്ളിയിലത്തെി കുര്‍ബാന കൂടുമ്പോഴും ഭക്തരില്‍ പലരുടെയും ശ്രദ്ധ ഈ പൊന്നോമനയിലായിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു. രണ്ടുമാസം മുമ്പാണ് ഇവര്‍ കാലക്കാടുനിന്ന് മാവടിയിലേക്ക് വാടകക്ക് താമസിക്കാനത്തെിയത്. സുനില്‍ കൂലിപ്പണിക്കാരനാണ്. ഇവരുടെ കുടുംബത്തിന് കലക്ടര്‍ 20,000 രൂപ ധനസഹായം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.