നഗരസഭാ അപേക്ഷയില്‍ അക്ഷരത്തെറ്റ്; പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐക്കാര്‍ അറസ്റ്റില്‍

തൊടുപുഴ: പ്രഫഷനല്‍ കോളജില്‍ പഠിക്കുന്ന പട്ടികജാതിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി നഗരസഭയില്‍നിന്ന് വിതരണം ചെയ്ത അപേക്ഷാ ഫോറത്തില്‍ അക്ഷരത്തെറ്റ്. ജാതി പരാമര്‍ശിക്കുന്നതിലാണ് ഇവരെ അപമാനിക്കുന്ന രീതിയില്‍ അക്ഷരത്തെറ്റുണ്ടായത്. എന്നാല്‍, അപേക്ഷയില്‍ അക്ഷരപ്പിശകുണ്ടായതായി മനസ്സിലാക്കിയ ഉടന്‍ തെറ്റുതിരുത്തി പുതിയ അപേക്ഷാ ഫോറം വിതരണം ചെയ്തതായി മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദ് പറഞ്ഞു. സംഭവത്തില്‍ ചെയര്‍മാന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച 11.30ഓടെ നഗരസഭാ ആസ്ഥാനത്ത് പ്രതിഷേധവുമായത്തെി. നഗരസഭയിലെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കാതെ പിരിഞ്ഞുപോകണമെന്ന് എസ്.ഐ വി. വിനോദ്കുമാര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ ചെയര്‍മാന്‍െറ മുറിക്ക് മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കെ.കെ. ഷിംനാസ് (32),ആര്‍. പ്രശോഭ് (34), രാജേഷ് (27), ഷെനീല്‍ (34), ജിതിന്‍ ബോസ് (23), മുഹമ്മദ് ഫൈസല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.