ചെറുതോണി: ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാലം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. കേരളത്തിന്‍െറ വികസനത്തിന് പണമില്ലായ്മയല്ല പ്രശ്നം, വേണ്ടത് ഒത്തൊരുമയോടെയുള്ള മനസ്സാണ്. ഹൈറേഞ്ചിന്‍െറ കവാടമായ കരിമ്പന്‍പാലം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തുകൊണ്ട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. നാടിന്‍െറ പുരോഗതിക്ക് ആവശ്യമായ വിവിധ പദ്ധതികള്‍ക്കുള്ള പണം ഇവിടത്തെന്നെയുണ്ട്. ഇത് കണ്ടത്തെുന്നതിനുള്ള പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. കാലങ്ങളായുള്ള ജനങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണമാണ് കരിമ്പന്‍പാലം യാഥാര്‍ഥ്യമായതിലൂടെ സംഭവിച്ചത്. വാര്‍ഷിക ബജറ്റില്‍നിന്ന് ഒരുരൂപയുടെ പോലും വിഹിതമില്ലാതിരിക്കെ 3300 കോടിയുടെ റോഡ് വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പെട്രോള്‍ ഡീസല്‍ വില്‍പനയില്‍ ഒരു രൂപയുടെ സെസ് ഏര്‍പ്പെടുത്തിയതു വഴിയാണ് റോഡ് വികസനത്തിനുള്ള പണം കണ്ടത്തെിയത്. ഒരു രൂപ സെസ് ഈടാക്കുന്നതില്‍നിന്ന് 50 പൈസ പാവങ്ങള്‍ക്ക് വീടുവെച്ച് നല്‍കുന്നതിനും ബാക്കി റോഡ് വികസനത്തിനും വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഇതിലൂടെ പൊതുമരാമത്ത് വകുപ്പിന് ഒരു വര്‍ഷം 200 കോടിയാണ് ലഭിക്കുന്നത്. വികസനത്തിനായി കടം വാങ്ങുന്ന പണം വര്‍ഷന്തോറും തിരിച്ചടക്കും. ഇടുക്കി-പുളിയന്മല റോഡ് 119 കോടി ചെലവില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ കണ്ടത്തെുന്ന പണത്തില്‍നിന്നാണ് തൊടുപുഴ-ഇടുക്കി സമാന്തരപാത നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒത്തൊരുമയുണ്ടെങ്കില്‍ വികസന പദ്ധതികള്‍ ദ്രുതഗതിയില്‍ നടപ്പാക്കുന്നതിന്‍െറ ഉദാഹരണമാണ് കരിമ്പന്‍ പാലം. പല വികസന പദ്ധതികളും യാഥാര്‍ഥ്യമാകാന്‍ സമയമെടുക്കുമ്പോള്‍ കരിമ്പന്‍പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയായിരുന്നു. 25 വര്‍ഷം കഴിഞ്ഞാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുന്നത്. എന്നാല്‍, ഇതിന്‍െറ നിര്‍മാണം 1000 ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കും. കേരളത്തില്‍ ഇതേവരെ നടന്നതില്‍ ഏറ്റവും വലിയ നിര്‍മാണ പദ്ധതിയാണ് കൊച്ചി മെട്രോ. 1065 ദിവസം കൊണ്ടാണ് ഇത് പൂര്‍ത്തിയാകുന്നത്. ഒത്തൊരുമയോടെ തീരുമാനമെടുത്താല്‍ വികസനം യാഥാര്‍ഥ്യമാകുന്നതിന് കാലതാമസമുണ്ടാകുകയില്ല. എന്നാല്‍, തീരുമാനമെടുക്കാന്‍ വൈകുന്നതാണ് വികസനത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. കുറഞ്ഞകാലം കൊണ്ട് കരുത്തുറ്റ വികസനപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. നാലര വര്‍ഷം കൊണ്ട് 45 വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കിയതെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കരിമ്പന്‍പാലം രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചത്. എന്നാല്‍, ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി വികസന ചരിത്രത്തില്‍ പുതിയ അധ്യായം തുറന്നിരിക്കുകയാണ്. 400 ദിവസങ്ങള്‍ കൊണ്ട് 100 പാലങ്ങള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ഇതില്‍ 43ാമത്തേതാണ് കരിമ്പന്‍പാലം. അയ്യപ്പന്‍കോവില്‍ പാലത്തിന്‍െറ പ്രാരംഭ നടപടി പൂര്‍ത്തിയായി. 9.12 കോടി മുതല്‍മുടക്കി ഈപാലം ഉടന്‍ യാഥാര്‍ഥ്യമാക്കും. കരിമ്പന്‍-മുരിക്കാശേരി-പാറത്തോട് വഴി നെടുങ്കണ്ടത്തിനുള്ള റോഡ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ അഭ്യര്‍ഥന പ്രകാരമാണ് പുതിയ റോഡിന്‍െറ പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചത്. ഇടുക്കി എം.എല്‍.എ ചോദിച്ച മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് നല്‍കിയതായി പൊതുമരാമത്ത് മന്ത്രി പറഞ്ഞു. യോഗത്തില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, മുന്‍ എം.പി പി.ടി. തോമസ്, എ.പി. ഉസ്മാന്‍, ഷിജോ തടത്തില്‍, മാത്യു ദേവസ്യ, അഡ്വ. ജോര്‍ജി ജോര്‍ജ്, ശശികല രാജു, പി.ടി. ജയകുമാര്‍, ഇ.പി. അലിയാര്‍, ഡി.സി.സി പ്രസിഡന്‍റ് റോയി കെ. പൗലോസ്, ടി.എ. സലിം, എം.ജെ. ജേക്കബ്, കെ.എം.എ. ഷുക്കൂര്‍, ആഗസ്തി അഴകത്ത്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.പി. ബെന്നി, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി.കെ. ഹരീഷ് കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.