ഇടുക്കി എന്‍ജിനീയറിങ് കോളജിന് 20 കോടി നല്‍കും

ചെറുതോണി: ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ പുതിയ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കുന്നതിന് 20 കോടി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി എന്‍ജിനീയറിങ് കോളജിന് വേണ്ടി പണിപൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ളോക്കുകളുടെയും ഹോസ്റ്റലുകളുടെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോളജിന് പുതിയ ബസ് വാങ്ങാനും പണം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് കടുത്ത മത്സരമാണുള്ളത്. കേരളത്തില്‍ ആദ്യമായി ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ 130 പേര്‍ക്ക് ഒരേ സമയത്ത് കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനവും ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. പുതിയതായി ഒരു മെന്‍സ് ഹോസ്റ്റല്‍ കൂടി നിര്‍മിച്ചാല്‍ കേരളത്തിലെ ഏറ്റവും മികച്ച എന്‍ജിനീയറിങ് കോളജ് ഇടുക്കി ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി 25 ഏക്കര്‍ സ്ഥലവും ആവശ്യത്തിന് കെട്ടിടങ്ങളും മറ്റ് അടിസ്ഥാനസൗകര്യവും കോളജിന് നിലവിലുണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുസമ്മേളനത്തില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, എ.പി. ഉസ്മാന്‍, അനില്‍ ആനിക്കനാട്ട്, ഷിജോ തടത്തില്‍, അഡ്വ. ജോര്‍ജി ജോര്‍ജ്, ടിന്‍റു സുഭാഷ്, ടോമി കൊച്ചുകുടി, റോയി കെ. പൗലോസ്, ടി.എം. സലിം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.