വെള്ളിയാമറ്റം: രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് തലച്ചോറിലെ ഞരമ്പ് പൊട്ടി രക്തസ്രാവം ഉണ്ടായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് സഹായം തേടുന്നു. വെള്ളിയാമറ്റം അരീക്കക്കുന്നേല്‍ ജോബിന്‍സ് ജോര്‍ജാണ് (30) കഴിഞ്ഞ ഒന്നര മാസമായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞ ജൂലൈ 19നാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ജോബിന്‍സിനെ അബോധാവസ്ഥയില്‍ ഓട്ടോയുടെ സമീപം വഴിയരികില്‍ കണ്ടത്തെിയത്. നാട്ടുകാര്‍ ചേര്‍ന്ന് തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആറു ദിവസം വെന്‍റിലേറ്ററിലും 12 ദിവസം ഐ.സി.യുവിലും കഴിയേണ്ടിവന്നു. ജോബിന്‍സിന്‍െറ ഇടതു കൈയും കാലും തളരുകയും സംസാരശേഷി കുറയുകയും ചെയ്തു. തലച്ചോറില്‍ രക്തസ്രാവത്തോടൊപ്പം രണ്ട് സ്ട്രോക്കുകള്‍കൂടി ഉണ്ടായതാണ് നില ഗുരുതരമാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്നര ലക്ഷത്തിലധികം രൂപ ഇതിനകം തന്നെ ചെലവായി. തുടര്‍ ചികിത്സക്ക് ഇനിയുമേറെ പണം വേണ്ടിവരും. കോലഞ്ചേരിയില്‍നിന്ന് ഡിസ്ചാര്‍ജായി ഏതെങ്കിലും ചെറിയ ആശുപത്രിയില്‍ അഡ്മിറ്റായി ഫിസിയോ തെറപ്പി ചെയ്താല്‍ തളര്‍ന്ന ശരീരം ബലപ്പെടുത്താമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. പക്ഷേ, ആശുപത്രി ബില്‍ അടച്ച് ഡിസ്ചാര്‍ജ് ആകാന്‍ പണമില്ലാതെ വിഷമിക്കുകയാണ് ഈ നിര്‍ധന കുടുംബം. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ജോബിന്‍സിന്‍െറ കുടുംബം ഇളംദേശത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. ജോബിന്‍സിന്‍െറ പിതാവ് മനോരോഗിയാണ്. കൂലി പണിക്കാരിയായ അമ്മ ജോലിക്കിടെയുണ്ടായ വീഴ്ചയില്‍ കൈ ഒടിഞ്ഞ് കമ്പി ഇട്ട അവസ്ഥയിലാണ്. ഇവരെക്കൂടാതെ 80 വയസ്സുള്ള വല്യമ്മയും ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയും അടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്നു ഓട്ടോ ഡ്രൈവറായ ഈ യുവാവ്. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തുന്നതിനാല്‍ കാരുണ്യ ബെനവലന്‍റ് ഫണ്ട് പോലുള്ള സര്‍ക്കാര്‍ സഹായവും ലഭിക്കില്ളെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെയുള്ള ചികിത്സാ ചെലവുകള്‍ ഇളംദേശം, വെള്ളിയാമറ്റം, ഞരളംപുഴ ഭാഗത്തുള്ള നല്ലവരായ നാട്ടുകാരില്‍നിന്ന് പിരിവെടുത്താണ് നടത്തിയത്. ബാക്കി ചികിത്സകൂടി പൂര്‍ത്തിയാക്കി ഈ ദരിദ്രകുടുംബത്തിന്‍െറ ഏക അത്താണിയായ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ കലയന്താനി ബ്രാഞ്ചില്‍ മാതാവ് തങ്കമ്മയുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40362101024283. IFSC കോഡ്: KLGB0040362.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.