രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ മത്സരങ്ങള്‍ എന്‍.ആര്‍ സിറ്റിയില്‍

മൂലമറ്റം: നെടുങ്കണ്ടം ബ്ളോക് ‘രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍’ ഗ്രാമീണ കായികമേള ഈ മാസം 12, 13, തീയതികളില്‍ എന്‍.ആര്‍ സിറ്റി എസ്.എന്‍.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അത്ലറ്റിക്സ്, വോളിബാള്‍, ഹോക്കി, കബഡി, ഫുട്ബാള്‍ ഇനങ്ങളിലാണ് മത്സരങ്ങള്‍. 2000 ജനുവരി ഒന്നിന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. ജില്ലാതല മത്സരത്തില്‍ ബാസ്കറ്റ്ബാള്‍, ഖോഖോ, ടേബ്ള്‍ ടെന്നിസ്, ജൂഡോ, ഹാന്‍ഡ്ബാള്‍ എന്നീ ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതിനാല്‍ പ്രസ്തുത ഇനങ്ങളില്‍ മത്സരിക്കാന്‍ കുട്ടികള്‍ ഉള്ളപക്ഷം സെലക്ഷന്‍ ട്രയല്‍ നടത്തി ബ്ളോക് ടീമുകളെ തെരഞ്ഞെടുത്ത് ജില്ലാ മത്സരത്തിന് അയക്കാവുന്നതാണ്. ഫോട്ടോ പതിപ്പിച്ച് സ്കൂള്‍ മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയ വയസ്സ് തെളിയിക്കുന്ന നിര്‍ദിഷ്ട ഫോറത്തിലെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുകളും രജിസ്ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഭക്ഷണത്തിനുവേണ്ടി ദിനേന 100 രൂപ വീതം രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്നതാണ്. ബ്ളോക്കുതല മത്സരങ്ങളില്‍ വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 250, 150, 100 രൂപ വീതം മുറക്ക് പ്രൈസ് മണിയും സര്‍ട്ടിഫിക്കറ്റ്, മെഡലുകള്‍ എന്നിവയും നല്‍കും. ഓരോ ഇനത്തിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി ടീം ട്രോഫികളും നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.