നെടുങ്കണ്ടം: കമ്യൂണിറ്റി ഹാള്‍ രാത്രി സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. കമ്പംമെട്ടില്‍ പ്രവര്‍ത്തിക്കുന്ന കരുണാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. സന്ധ്യയാകുന്നതോടെ നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്ന് മദ്യപാനികള്‍ ഇവിടെ വന്നുചേരുകയാണ്. പൂട്ട് തകര്‍ത്താണ് ഉള്ളില്‍ കടക്കുന്നത്. ശീട്ടുകളിയും മദ്യപാനവും സദാചാരവിരുദ്ധ പ്രവര്‍ത്തനവുമാണ് ഇവിടെ അരങ്ങേറുന്നത്. മദ്യലഹരിയില്‍ തമ്മില്‍ത്തല്ലും മദ്യക്കുപ്പികള്‍ അടിച്ചുടക്കുകയും തുടര്‍ന്ന് ഹാളിനുള്ളിലെ കസേരകളും മറ്റും അടിച്ചുതകര്‍ക്കുകയും പതിവാണ്. പൊറുതിമുട്ടിയ നാട്ടുകാര്‍ പലതവണ പുതിയ താഴ് വാങ്ങി പൂട്ടിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ മുന്‍വശത്തെ വാതിലും ജനല്‍ച്ചില്ലുകളും തല്ലിത്തകര്‍ത്ത നിലയിലാണ്. 2007-08 വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി കരുണാപുരം ഗ്രാമപഞ്ചായത്ത് ഏഴുലക്ഷം രൂപ മുടക്കി 500 പേര്‍ക്ക് ഇരിക്കാവുന്ന രീതിയില്‍ നിര്‍മിച്ചതാണ് ഈ കമ്യൂണിറ്റി ഹാള്‍. പഞ്ചായത്തിന്‍െറ പരിപാടി ഈ ഹാളില്‍ നടത്താറില്ല. രണ്ടുവര്‍ഷം മുമ്പ് രണ്ടുലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയതൊഴിച്ചാല്‍ പഞ്ചായത്ത് പിന്നീടിങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. പഞ്ചായത്തിലെ മൂന്നുവാര്‍ഡുകളുടെ സംഗമസ്ഥലത്താണ് കമ്യൂണിറ്റി ഹാള്‍ സ്ഥിതി ചെയ്യുന്നതെങ്കിലും ഗ്രാമസഭകള്‍ പോലും നടക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.